ഹിന്ദി അറിയാവുന്നവര്‍ക്ക് ഇതാ.. ഒരു മികച്ച അവസരം.എഐയെ ഹിന്ദി പഠിപ്പിക്കാന്‍ ആളെ തിരഞ്ഞ് സക്കര്‍ബര്‍ഗ്

ഹിന്ദി അറിയാവുന്നവര്‍ക്ക് ഇതാ.. ഒരു മികച്ച അവസരം വന്നിരിക്കുന്നു. ഇപ്പോഴിതാ ഹിന്ദി ചാറ്റ് ബോട്ടുകള്‍ നിര്‍മിക്കാന്‍ കരാറുകാരെ തേടി മെറ്റ തൊഴില്‍ പരസ്യം പ്രഖ്യാപിച്ചിക്കുകയാണ്.
ബിസിനസ് ഇന്‍സൈഡറാണ് മെറ്റ നല്‍കിയ തൊഴില്‍ പരസ്യത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടരിക്കുന്നത്. മണിക്കൂറിന് 5000 രൂപയാണ് പ്രതിഫലം വരുന്നത്.
ഹിന്ദി, ഇന്‍ഡൊനീഷ്യന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള കാരക്ടര്‍ ക്രിയേഷന്‍, സ്റ്റോറി ടെല്ലിങ്, പ്രോംറ്റ് എഞ്ചിനീയറിങ് എന്നിവയില്‍ ആറ് വര്‍ഷത്തെയെങ്കിലും പരിചയമുള്ളവരെ തേടുന്നതായാണ് പരസ്യം. അമേരിക്കയിലുള്ളവരെയാണ് ജോലിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
അതേസമം പ്രാദേശികമായ വൈവിധ്യങ്ങളും വൈകാരികതലങ്ങളും മനസിലാക്കി ഹിന്ദിഭാഷയില്‍ വ്യക്തമായി ആശയവിനിമയം നടത്തുന്ന എഐ ചാറ്റ്ബോട്ടുകള്‍ നിര്‍മിച്ചെടുക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
ക്രിസ്റ്റല്‍ ഇക്വേഷന്‍, അക്വെന്റ് ടാലന്റ് എന്നീ ഏജന്‍സികളാണ് കരാര്‍ ജീവനക്കാരെ കൈകാര്യം ചെയ്യുക. എഐ ചാറ്റ്ബോട്ടുകള്‍ക്ക് ഭാഷാപരമായും സാംസ്‌കാരികമായും സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതര പിഴവുകള്‍ ഒഴിവാക്കുവാനാണ് നീക്കം.