വത്തിക്കാന്റെ ചരിത്രത്തില്‍ ആദ്യം. ക്രിസ്മസിന് പോള്‍ ആറാമന്‍ ഹാളില്‍ ഒരു പ്രോ-ലൈഫ് പുല്‍ക്കൂട്  സ്ഥാപിക്കാന്‍ തയാറെടുത്ത് വത്തിക്കാന്‍

 
chirtmas


വത്തിക്കാന്‍ സിറ്റി: ഈ ക്രിസ്മസിന് പോള്‍ ആറാമന്‍ ഹാളില്‍ ഒരു പ്രോ-ലൈഫ് പുല്‍ക്കൂട്  സ്ഥാപിക്കാന്‍ തയാറെടുത്ത് വത്തിക്കാന്‍.  വത്തിക്കാന്റെ ചരിത്രത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന പ്രോ-ലൈഫ് പുല്‍ക്കൂട്ടില്‍ ഉദരത്തില്‍ ഉണ്ണിയേശുവിനെ വഹിക്കുന്ന കന്യകാമറിയത്തെയാവും ചിത്രീകരിക്കുന്നത്.  ഇതോടൊപ്പം പ്രാര്‍ത്ഥനകളിലൂടെയും പ്രോ-ലൈഫ് ശ്രമങ്ങളിലൂടെയും ഗര്‍ഭച്ഛിദ്രത്തില്‍ നിന്ന് രക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ പ്രതിനിധീകരിക്കുന്ന 28,000 റിബണുകളും ചിത്രീകരിക്കും.

'ഗൗഡിയം' (ആനന്ദം) എന്ന് പേരിട്ടിരിക്കുന്ന രംഗം കോസ്റ്റാറിക്കന്‍ കലാകാരിയായ പോള സാന്‍സാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അഞ്ച് മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ ആഴവും രണ്ടര മീറ്റര്‍ ഉയരവുമുള്ള പുല്‍ക്കൂട്ടില്‍, വിശുദ്ധ ജോസഫ്, മൂന്ന് ജ്ഞാനികള്‍, ഇടയന്മാര്‍, മൃഗങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തും. ക്രിസ്മസ് രാവില്‍ ഉണ്ണിയേശുവിനെ ഉദരത്തില്‍ വഹിക്കുന്ന മറിയത്തിന്റെ രൂപം മാറ്റി തൊട്ടിലില്‍ കിടക്കുന്ന ഉണ്ണിയേശുവിനെ ആരാധിക്കുന്ന മറിയത്തിന്റെ രൂപം പ്രതിഷ്ഠിക്കും.

Tags

Share this story

From Around the Web