ഇന്ത്യയില്‍ ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തിനായി വകുപ്പ് ഉണ്ടാക്കിയത് കേരളത്തില്‍: മുഖ്യമന്ത്രി വി.ഡി സതീശന്‍
 

 
v d

കോട്ടപ്പുറം: ഇന്ത്യയില്‍ ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തിനായി ബില്‍ പാസാക്കി വകുപ്പ് ഉണ്ടാക്കിയ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍.

മുതിര്‍ന്ന പൗരന്മാരുടെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയായി കോട്ടപ്പുറം രൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (കിഡ്സ്) സംഘടിപ്പിച്ച 'സ്നേഹസ്പര്‍ശം 2026' സായംപ്രഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മുതിര്‍ന്ന പൗരന്മാരുടെ ജീവിതപരിചയം സമൂഹത്തിന് ഉപകാരപ്രദമാക്കി മാറ്റാനുള്ള നൂതനമായ പദ്ധതികളില്‍ പങ്കുചേരാന്‍ കിഡ്സ് കോട്ടപ്പുറത്തെ മുഖ്യമന്ത്രി ഔദ്യോഗികമായി ക്ഷണിച്ചു.

സമ്മേളനത്തില്‍ കോട്ടപ്പുറം രൂപതാ മെത്രാന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. സാബാസ് ഇഗ്നേഷ്യസ്, കിഡ്സ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി, കിഡ്സ് സ്ഥാപക ഡയറക്ടര്‍ ഫാ. ജോയ് പീറ്റര്‍ തട്ടകത്ത്, സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ വികാരി റവ. ഡോ. ഡൊമിനിക് പിന്‍ഹീറോ, കിഡ്സ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിനു പീറ്റര്‍ പടമാട്ടുമ്മല്‍, കിഡ്സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. നിവിന്‍ കളരിത്തറ, കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഹണി പീതാംബരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ ആ

Tags

Share this story

From Around the Web