ഓണക്കാല അവധി ആഘോഷിക്കാന്‍ വീട് പൂട്ടി പോകുന്നവരുടെ ശ്രദ്ധയ്ക്ക്; വീടിന് സുരക്ഷയൊരുക്കാന്‍ കേരളാ പൊലീസുണ്ട്

 
Onam celebration

ഓണക്കാല അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് അക്കാര്യം ഞങ്ങളെ അറിയിക്കാന്‍ പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ Locked House Information സൗകര്യം വിനിയോഗിക്കാമെന്ന് കേരളാ പൊലീസ്.

വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തുമെന്നും പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഓണക്കാല അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് അക്കാര്യം ഞങ്ങളെ അറിയിക്കാന്‍ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ‘Locked House Information” സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.
യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷന്‍, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. ഗൂഗിള്‍പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോല്‍ ആപ്പ് ലഭ്യമാണ്.

Tags

Share this story

From Around the Web