യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മാവേലി എക്‌സ്പ്രസ്സ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടുന്നു, ആലപ്പുഴ വഴിയുള്ള സര്‍വീസുകളില്‍ മാറ്റം

 
train


തിരുവനന്തപുരം ഡിവിഷനിലെ റെയില്‍വേ ട്രാക്കുകളിലെ അറ്റകുറ്റപ്പണികള്‍ പ്രമാണിച്ച് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. 


ഇതിന്റെ ഭാഗമായി ആലപ്പുഴ വഴി ഓടേണ്ട മാവേലി എക്‌സ്പ്രസ്സ്, അന്ത്യോദയ എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകള്‍ നിശ്ചിത ദിവസങ്ങളില്‍ കോട്ടയം വഴി തിരിച്ചുവിടും.

മാവേലി എക്‌സ്പ്രസ്സ് (ട്രെയിന്‍ നമ്പര്‍: 16603): മംഗളൂരു സെന്‍ട്രലില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്‌സ്പ്രസ്സ് ജൂലൈ 10, 17, 24 തീയതികളില്‍ കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. 

ഈ ദിവസങ്ങളില്‍ എറണാകുളം ജംഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നീ സ്റ്റേഷനുകളില്‍ ഈ ട്രെയിനിന് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.


അന്ത്യോദയ എക്‌സ്പ്രസ്സ് (ട്രെയിന്‍ നമ്പര്‍: 16355): തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും മംഗളൂരു ജംഗ്ഷനിലേക്കുള്ള അന്ത്യോദയ എക്‌സ്പ്രസ്സ് ജൂലൈ 16, 18, 23, 25 തീയതികളില്‍ കോട്ടയം വഴി തിരിച്ചുവിടും. 

ഈ ദിവസങ്ങളില്‍ ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. പകരം കോട്ടയം, എറണാകുളം ടൗണ്‍ എന്നീ സ്റ്റേഷനുകളില്‍ ഈ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്.

Tags

Share this story

From Around the Web