സെന്റ് അഫ്രേം ചാപ്പലിലെ മൂന്നാം ശ്രാദ്ധപെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു
Aug 22, 2025, 21:38 IST

വെട്ടിക്കല്‍ (മുളന്തുരുത്തി) : പുണ്യശ്ലോകനായ പത്രോസ് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത അന്ത്യവിശ്രമം കൊള്ളുന്ന മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയിലെ സെന്റ് അഫ്രേം ചാപ്പലില്‍ നടത്തപ്പെട്ട മൂന്നാം ശ്രാദ്ധപെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സെമിനാരിയുടെ പ്രസിഡന്റും, റസിഡന്റ് മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു.