ഭക്ഷ്യസുരക്ഷാ പരിശോധന; വർക്കലയിൽ രണ്ട് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

 
VARKALA

തിരുവനന്തപുരം: വർക്കലയിൽ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. വർക്കല ടൗണിലെ പത്തോളം ഹോട്ടലുകളിലാണ് ഇന്ന് രാവിലെ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്.

റെയിൽവേ സ്റ്റേഷന് മുൻവശത്തെ പാലസ് ഹോട്ടൽ, നടയറ ജംഗ്ഷനിലെ ഫാർമേഴ്സ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. നാല് ഹോട്ടലുകളിൽ നിന്ന് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്കെതിരെ പിഴ ചുമത്തിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.

Tags

Share this story

From Around the Web