എറണാകുളം കടുങ്ങല്ലൂരില്‍ ഭക്ഷ്യ വിഷബാധ. നൂറിലേറെ പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍
Jan 12, 2026, 22:00 IST
എറണാകുളം: എറണാകുളം കടുങ്ങല്ലൂരില്‍ ഭക്ഷ്യ വിഷബാധ. നൂറിലേറെ പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍. എടയാര്‍ ഫാത്തിമ മാതാപള്ളി പെരുന്നാളിന് ഐസ്‌ക്രീം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.
ഇന്നലെയായിരുന്നു പള്ളിപ്പെരുന്നാള്‍. സ്വകാര്യ കമ്പനിയുടെ ഐസ്‌ക്രീം കഴിച്ചവര്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. ആരുടെയും നില ഗുരുതരമല്ല.