തിരുവനന്തപുരത്ത് ഫുഡ് ഡെലിവറി ജീവനക്കാരന് കുത്തേറ്റു; ഗുരുതര പരിക്ക്
Oct 25, 2026, 21:29 IST
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഫുഡ് ഡെലിവറി ജീവനക്കാരനെ മറ്റൊരു ജീവനക്കാരൻ ആക്രമിച്ചു. സംഭവത്തിൽ കോവളം കെഎസ് റോഡ് ചെറുകോണം ഷാനു നിവാസിൽ ഷാനു(37)വിന് ഗുരുതര പരിക്കേറ്റു.
സംഭവത്തിൽ കല്ലുവെട്ടാൻകുഴി സ്വദേശി അനിൽകുമാറിനെതിരെ കേസെടുത്തു. വെള്ളിയാഴ്ച രാത്രി വിഴിഞ്ഞം തിയേറ്റർ ജംഗ്ഷനിലെ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം.
ഷാനുവിന്‍റെ ഉടമസ്ഥതയിലുള്ള കട പ്രതിക്ക് വിൽക്കാത്തതിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. രാത്രി ഭക്ഷണം ഓർഡർ എടുക്കാനെത്തിയപ്പോഴാണ് പ്രതി സ്ഥലത്തെത്തിയത്. തുടർന്ന് അസഭ്യം വിളിക്കുകയും കൈവശമുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.