പുതുവത്സരത്തില്‍ ഫുഡ് ഡെലിവറി മുടങ്ങും, ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

 
ZOMATO SWIGGY


ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ ഡെലിവറി തൊഴിലാളികള്‍ ആണ് പണിമുടക്കുന്നത്. 


കുറഞ്ഞ വേതനം, തൊഴില്‍ സുരക്ഷ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. തൊഴില്‍ മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം തേടിയാണ് ഈ ഗിഗ് തൊഴിലാളികളുടെ പണിമുടക്ക് പ്രഖ്യാപനം.

ഡിസംബര്‍ 31ന് രാജ്യം മുഴുവന്‍ പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കും. നഗര പ്രദേശങ്ങളില്‍ ഈ ദിവസം ഡെലിവറി തൊഴിലാളികള്‍ക്ക് ജോലി ഭാരം വര്‍ദ്ധിക്കുന്ന ദിവസം കൂടിയാണ്. 


എന്നാല്‍ ഈ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചാല്‍ ഡെലിവറികള്‍ പ്രത്യേകിച്ചും ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട തടസ്സം നേരിടേണ്ടി വന്നേക്കാം

തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്സ് യൂണിയനും, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ്-ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സും ചേര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 


മെട്രോ നഗരങ്ങളില്‍ നിന്നും പ്രധാന ടയര്‍-2 നഗരങ്ങളില്‍ നിന്നുമുള്ള ഡെലിവറി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്.

ഡെലിവറി സമയം വേഗത്തിലാക്കണമെന്ന ആവശ്യം വര്‍ദ്ധിച്ചു വരുന്നുണ്ടെങ്കിലും അതിന് അനുസൃതമായി തൊഴിലാളികള്‍ക്ക് ന്യായമായ വേതനമോ സ്ഥിരമായ തൊഴില്‍ സാഹചര്യങ്ങളോ ലഭിക്കുന്നില്ലെന്ന് യൂണിയന്‍ നേതാക്കള്‍ പറയുന്നു.

'10 മിനിറ്റ് ഡെലിവറി' എന്ന രീതി അവസാനിപ്പിക്കണം എന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. ഇതിനു പുറമേ സുതാര്യമായ വേതനം, അപകട ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ എന്നിവയും ആവശ്യപ്പെടുന്നു.


 നിര്‍ബന്ധിത വിശ്രമ ഇടവേളകളും ന്യായമായ ജോലി സമയവും. സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള മെച്ചപ്പെട്ട സുരക്ഷാ നടപടികള്‍. ജോലിസ്ഥലത്ത് ബഹുമാനവും, ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുള്ള മാനുഷികമായ പെരുമാറ്റവും തൊഴിലാളികള്‍ ആഗ്രഹിക്കുന്നു.

Tags

Share this story

From Around the Web