ആഹാരവും വചനവും: വാനിനെ സുവിശേഷവത്ക്കരണത്തിന് ഉപകരണമാക്കി മുന്‍ റേസ് താരം

 
 cross-2

ആഡംബരങ്ങളുടെയും വേഗതയുടെയും ലോകത്തുനിന്നും ക്രിസ്തുവിന്റെ സ്നേഹപാതയിലേക്ക് ചുവടുവെച്ച് മുൻ റേസിംഗ് താരം കോഡി കഫ്ലിൻ.

അമേരിക്കയിലെ ഒഹായോയിലുള്ള കൊളംബസ് രൂപതയുടെ സുവിശേഷവത്ക്കരണ പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ ദൗത്യങ്ങൾക്കുമായി അദ്ദേഹം ഒരു വാൻ സംഭാവനയായി നൽകി.

പാവപ്പെട്ടവർക്ക് ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കുന്നതിനൊപ്പം ക്രിസ്തുവിശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു 'മൊബൈൽ മിനിസ്ട്രി'യായാണ് ഈ വാഹനം ഉപയോഗിക്കുക.

ഒരുകാലത്ത് ക്രൈസ്തവ വിശ്വാസത്തിന് വലിയ പ്രാധാന്യം നൽകാതിരുന്ന ജീവിതമായിരുന്നു പ്രശസ്ത സ്റ്റോക്ക് കാർ റേസിംഗ് താരമായിരുന്ന കോഡിയുടേത്.

എന്നാൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒഹായോ വെസ്റ്റർവില്ലിലെ സെന്റ് പോൾ ദി അപ്പോസ്തൽ ഇടവകയിൽ വെച്ചുണ്ടായ ആത്മീയ അനുഭവം അദ്ദേഹത്തെ കത്തോലിക്കാ സഭയിലേക്ക് നയിച്ചു.

"ഏറ്റവും അധികം സഹായം ആവശ്യമുള്ള കുടുംബങ്ങളിലേക്ക് ഭക്ഷണവും പ്രത്യാശയും എത്തിക്കാൻ സഹായിക്കുന്ന ഈ ദൗത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ കൃതജ്ഞതയുള്ളവനാണ്.

ജീവിതങ്ങളെ മാറ്റിമറിക്കുന്ന ഈ പ്രവർത്തനത്തെ പിന്തുണയ്ക്കാനുള്ള ഒരു ചെറിയ മാർഗമാണിതെന്ന് ഞാൻ കരുതുന്നു എന്ന് കോഡി കഫ്ലിൻ അന്താരഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

Tags

Share this story

From Around the Web