ഫ്‌ളൈ ദുബായ് കോ-പൈലറ്റിന്റെ ആക്രമണം ഭീകരാക്രമണ ശ്രമം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് യുഎഇ!

 
flydubai


ദുബായില്‍ നിന്ന് ഇസ്രയേലിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തില്‍ കോ-പൈലറ്റ് നടത്തിയത് ഭീകരാക്രമണ ശ്രമമാണെന്ന് യുഎഇ അധികൃതര്‍ സ്ഥിരീകരിച്ചു. വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനായി കോക്പിറ്റിലെ ക്രാഷ് ആക്‌സ് ഉപയോഗിച്ച് സഹപൈലറ്റായ ഹമാം അല്‍ ഹമാമി ക്യാപ്റ്റനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നിലെ ഭീകരവാദ ബന്ധത്തെക്കുറിച്ചും അക്രമിയുടെ പശ്ചാത്തലത്തെക്കുറിച്ചും ഉള്ള സമഗ്ര അന്വേഷണം യുഎഇ അറ്റോര്‍ണി ജനറലിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.

ഒമാന്‍ എയറില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ഹമാമി മതമൗലിക ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് ഓഫീസ് ജോലികളിലേക്ക് മാറ്റപ്പെടുകയും പിന്നീട് 2024-ല്‍ ജോലി രാജി വെക്കുകയുമായിരുന്നു. അതിനുശേഷമാണ് ഫ്ളൈ ദുബായില്‍ ജോലിക്കെത്തിയത്. ആക്രമണത്തില്‍ ഇന്ത്യന്‍ വംശജനായ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് ഗുരുതരമായി പരിക്കേറ്റെങ്കിലും, സാഹസികമായി അദ്ദേഹം പൊരുതുകയും കോക്പിറ്റ് വാതില്‍ തുറന്ന് ജീവനക്കാരുടെയും യാത്രക്കാരുടെയും സഹായം തേടുകയും ചെയ്തു.


തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്കില്‍ വിമാനം സുരക്ഷിതമായി അടിയന്തര ലാന്‍ഡിംഗ് നടത്തി വന്‍ ദുരന്തം ഒഴിവാക്കുകയായിരുന്നു. പരിക്കേറ്റ ക്യാപ്റ്റനെ ആദ്യം തബൂക്കിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്കും മാറ്റി. ഈ അപ്രതീക്ഷിത സംഭവവികാസങ്ങള്‍ വ്യോമയാന മേഖലയില്‍ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags

Share this story

From Around the Web