മഴക്കെടുതി: സഹായഹസ്തവുമായി പാലാ രൂപത; ദുരിതബാധിതര്‍ക്ക് സഭാ സ്ഥാപനങ്ങള്‍ തുറന്നു നല്‍കാന്‍ നിര്‍ദ്ദേശിച്ച് ബിഷപ് കല്ലറങ്ങാട്ട്
പാലാ: സംസ്ഥാനത്ത് അതിതീവ്രമഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തില്‍ ദുരിത ബാധിതര്‍ക്ക് സഹായം ഒരുക്കാന്‍ നിര്‍ദ്ദേശിച്ച് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
ദുരിതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തര അഭയം നല്‍കുന്നതിനായി രൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും സ്‌കൂളുകളും കോളേജുകളും സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റികളും തുറന്നു നല്‍കണമെന്ന് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞു.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ അടിയന്തരമായി ഓണ്‍ലൈനില്‍ ചേര്‍ന്ന രൂപത കൂരിയായുടെയും ആലോചനസമിതിയുടെയും പാസ്റ്ററല്‍, പ്രസ്ബിറ്ററല്‍ കൗണ്‍സിലുകളുടെ ചെയര്‍മാന്‍, സെക്രട്ടറിമാര്‍ എന്നിവരുടെയും യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ഉരുള്‍പ്പൊട്ടലില്‍ മരിച്ച ജോസഫൈന്റെയും അമ്മയുടെയും നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. കൈപ്പള്ളി, പെരിങ്ങുളം, അടുക്കം, വാഗമണ്‍, കുടയത്തൂര്‍, മൂലമറ്റം, പയ്യാ നിത്തോട്ടം, തീക്കോയി, പൂഞ്ഞാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ നാശനഷ്ടങ്ങളും പ്രത്യേക സാഹ ചര്യങ്ങളും വിലയിരുത്തി. ആവശ്യമായ സഹായങ്ങള്‍ ഏകോപിപ്പിക്കാന്‍ ബന്ധപ്പെട്ട ഇടവകകളിലെ വികാരിമാര്‍ക്ക് യോഗം നിര്‍ദേശം നല്‍കി.
യോഗത്തില്‍ മുഖ്യവികാരി ജനറാള്‍ ഫാ. ജോസഫ് തടത്തില്‍, വികാരി ജനറല്‍മാരായ ഫാ. സെബാ സ്റ്റ്യന്‍ വേത്താനത്ത്, ഫാ. ജോസഫ് കണിയോ ടിക്കല്‍, രൂപത പ്രോക്യൂറേറ്റര്‍ ഫാ. ജോസ് മുത്തനാട്ട്, ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. വി.പി ദേവസ്യ, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്ര ട്ടറി അഡ്വ. സിജി ആന്റണി, ഫാ. ജെയിംസ് മംഗലത്തില്‍, അഡ്വ. സാം സണ്ണി ഓടയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.
മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവരും സുരക്ഷിത ഇടം ആവശ്യമായവരും അടുത്തുള്ള ഇടവകക ളുമായും രൂപതയുടെ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുമായും ബന്ധപ്പെടണമെന്ന് രൂപതാധികൃതര്‍ അറിയിച്ചു.