ബഹ്‌റൈന് നേരെ ഇറാന്‍ നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് താളം തെറ്റി വിമാന സര്‍വീസുകള്‍. കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് റിയാദിലിറക്കി
മനാമ: ബഹ്‌റൈന് നേരെ ഇറാന്‍ നടത്തുന്ന ആക്രമണത്തെ തുടര്‍ന്ന് താളം തെറ്റി വിമാന സര്‍വീസുകള്‍. കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് റിയാദിലിറക്കി.
യാത്രക്കാര്‍ ഇപ്പോഴും വിമാനത്തില്‍ തുടരുകയാണെന്നും സ്ഥിതിഗതികള്‍ ശാന്തമായാല്‍ മാത്രമേ ബഹ്‌റൈനിലേക്ക് യാത്രതുടരൂ എന്നും അധികൃതര്‍ അറിയിച്ചു. സ്ഥിതി സാന്തമായില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ തിരികെ കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയോ ചെയ്യേണ്ടി വരും.
അതേസമയം ഉച്ചക്ക് കോഴിക്കോട്ടേക്ക് പോകേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അവധിക്കാലമായതിനാല്‍ നിരവധി പേരാണ് നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയിരുന്നത്.
ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതും പുറപ്പെടേണ്ടതുമായ നിരവധി വിമാനങ്ങളാണ് ഈ സാഹചര്യത്തില്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തത്. ഉച്ചവരെ തല്‍സ്ഥിത തുടര്‍ന്നുവെങ്കിലും പിന്നീട് ചില എയര്‍ലൈനുകള്‍ പുറപ്പെട്ടു.
അതേസമയം എമിറേറ്റ്‌സിന്റെയും ഖത്തര്‍ എയര്‍വെയ്‌സിന്റെയും വിമാനങ്ങള്‍ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ഈ മാസം 31 വരെ എമിറേറ്റ്‌സും 24 വരെ ഖത്തര്‍ എയര്‍വേഴ്‌സും ബഹ്‌റൈനിലേക്ക് വിമാനം ഷെഡ്യുള്‍ ചെയ്തിട്ടില്ല. പ്രസ്തുത എയര്‍ലൈനുകളില്‍ നേരത്തെ ടിക്കെറ്റെടുത്ത, അവധികഴിഞ്ഞ് തിരികെ വരാനിരിക്കുന്ന മലയാളികളടക്കമുള്ള നിരവധി യാത്രക്കാരെ ഇത് ബാധിക്കും.
വിമാനം ഷെഡ്യുള്‍ ചെയ്യാത്ത സ്ഥിതിക്ക് വലിയ തുകക്ക് മറ്റൊരു ടിക്കറ്റ് എടുക്കേണ്ട അവസ്ഥയാണ് യാത്രക്കാര്‍ക്കുള്ളത്. ഭീമമായ ടിക്കറ്റ് ചാര്‍ജാണ് നിലവില്‍ കേരളത്തില്‍നിന്നടക്കുമുള്ള സെക്ടറികളില്‍ നിന്ന് എയര്‍ലൈന്‍ കമ്പനികള്‍ ഈടാക്കുന്നത്.