യു.എ.ഇയില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍. മിക്ക സര്‍വീസുകളും ബുധനാഴ്ചയോടെ പുനഃസ്ഥാപിക്കപ്പെടുമെന്ന് എയര്‍ ഇന്ത്യ

​​​​​​​

 
air india



ദുബായ്: ഖത്തറിലെ യു.എസ് വ്യോമതാവളത്തിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അവതാളത്തിലായ യു.എ.ഇയിലെ എല്ലാ വിമാന സര്‍വീസുകളും സാധാരണ നിലയിലായി.

ഗള്‍ഫ് മേഖലയിലെ വ്യോമപാതകള്‍ അടച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് വിവിധ സര്‍വീസുകള്‍ തടസപ്പെട്ടത്. ചൊവ്വാഴ്ച പകല്‍തന്നെ വിവിധ വിമാനത്താവള അധികൃതരും വിമാനക്കമ്പനികളും സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിച്ചു.

ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള വിവിധ സര്‍വീസുകള്‍ തടസപ്പെടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രധാനമായും ഇന്ത്യയിലേക്കുള്ള സര്‍വീസുകളാണ് തടസപ്പെട്ടിരുന്നത്.

സ് വിമാനക്കമ്പനിയും നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടന്ന് പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേഴ്‌സും വിവിധ സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു.

ഷാര്‍ജയില്‍ നിന്നുള്ള നിരവധി സര്‍വീസുകളെയും വ്യോമപാതയിലെ തടസം ബാധിച്ചു. അതേസമയം ചൊവ്വാഴ്ച മിക്ക സര്‍വീസുകളും പുനസ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web