നേപ്പാളിൽ ശക്തമായ മിന്നൽ പ്രളയം; മരണം 270 ആയി, 800ലധികം പേരെ കാണാതായി, കാണാതായവരിൽ 300 ഇന്ത്യക്കാരും 33 മലയാളികളും; രക്ഷാപ്രവർത്തനത്തിന് 14 ഹെലികോപ്റ്ററുകൾ
Aug 27, 2026, 16:13 IST
കാഠ്മുണ്ടു: നേപ്പാളിൽ ബുധനാഴ്ച ഉണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 270 ആയി. 800-ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ടിബറ്റിന് അതിർത്തിയിലുള്ള നിരവധി പദ്ധതി പ്രദേശങ്ങൾ മിന്നൽ പ്രളയത്തിൽ ഒലിച്ചുപോയി.
രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസത്തിനുമായി 14 ഹെലികോപ്റ്ററുകളും ദുരന്ത നിവാരണ സേനയെയും വിന്യചിച്ചതായി നേപ്പാൾ സൈന്യം അറിയിച്ചു.
കാണാതായവരിൽ 517 പേർ വിദേശികളാണ്. 100 ചൈനീസ് പൗരന്മാരെ കാണാതായതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കാണാതായവരിൽ 300 ഇന്ത്യക്കാരെയും കാണാതായതായി റിപ്പോർട്ടുണ്ട്. 33 മലയാളികളുമായി ബന്ധപ്പെടാൻ സാധിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തമിഴ്നാട്ടിൽ നിന്നുള്ള 21 പേരെ രക്ഷിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്