വേളാങ്കണ്ണിയില്‍ 29ന് തിരുനാള്‍ കൊടിയേറ്റം. വൈകുന്നേരം 5.45ന് തഞ്ചാവൂര്‍ ബിഷപ്പ് ഡോ. തിയോഡോര്‍ സഖായരാജ് കൊടിയേറ്റും

 
velamkanni


വേളാങ്കണ്ണി: ദൈവമാതാവിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് വേളാങ്കണ്ണിയില്‍ 29ന് കൊടിയേറുമെന്ന് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. സി. ഇരുദയരാജ്, പാരീഷ് പ്രീസ്റ്റ് ആന്‍ഡ് റെക്ടര്‍ ഫാ. എസ്. അര്‍പ്പുതരാജ്, പ്രൊക്യുറേറ്റര്‍ ഫാ. ഡി. ഉലകനാഥന്‍ എന്നിവര്‍ അറിയിച്ചു. സെപ്റ്റംബര്‍ എട്ടുവരെയാണ് 11 ദിവസങ്ങളിലായി തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.

29ന് വൈകുന്നേരം 5.45ന് തഞ്ചാവൂര്‍ ബിഷപ്പ് ഡോ. തിയോഡോര്‍ സഖായരാജ് കൊടിയേറ്റും. തുടര്‍ന്ന് മലയാളത്തിലും മറ്റ് തദ്ദേശീയ ഭാഷകളിലും വിശുദ്ധ കുര്‍ബാനയും ഉണ്ടാകും.

തിരുനാള്‍ ദിവസങ്ങളില്‍ തമിഴ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, മറാത്തി, കൊങ്കണി തുടങ്ങി വിവിധ ഭാഷകളില്‍ പ്രത്യേക തിരുക്കര്‍മങ്ങളും വിശുദ്ധ കുര്‍ബാനയും ക്രമീകരിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web