മുള്ളിംഗാര്‍ പള്ളിയില്‍ വലിയ പെരുന്നാളും, ഇടവക ദിനവും,ഇന്ന് കൊടിയേറും
മുള്ളിംഗാര്‍: അയര്‍ലണ്ടിലെ മിഡ്ലാന്‍സില്‍ മുള്ളിംഗാര്‍ കേന്ദ്രമാക്കി 2012 ല്‍ ആരംഭിച്ച ഓര്‍ത്തഡോക്‌സ് ഇടവകയുടെ 14മത് ഇടവക ദിനവും വലിയ പെരുന്നാളും ഇന്ന് മുതല്‍ ആരംഭിക്കും. മെയ് 29,30 തീയതികളിലാണ് തിരുനാള്‍.ഐറിഷ് വിവരങ്ങൾ
29ന്(ഇന്ന് ) വൈകുന്നേരം അഞ്ചുമണിക്ക് പെരുന്നാള്‍ കൊടിയേറ്റ് വികാരി ഫാ. നൈനാന്‍ കുര്യാക്കോസ് നിര്‍വഹിക്കും.
പ്രധാന പെരുന്നാള്‍ ദിവസമായ 30ന് രാവിലെ 8 മണിക്ക് പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന, മധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച വിളമ്പ്,
പെരുന്നാളിന് ഫാ.ജിജോ പുതുപ്പള്ളി കാര്‍മികത്വം വഹിക്കും.ശുശ്രൂഷകള്‍ സെന്റ് പോള്‍സ് പള്ളിയില്‍ നടത്തപ്പെടും..
തുടര്‍ന്ന് ഡൗണ്‍സ് GAA ക്ലബ്ബില്‍ 11 മണിക്ക് ഇടവക ദിന പരിപാടികള്‍ തുടങ്ങും. വികാരി ഫാ.നൈനാന്‍ കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിക്കും. ഫാ. ജിജോ പുതുപ്പള്ളി ഇടവക ദിന സന്ദേശം നല്‍കും.തുടര്‍ന്ന് സ്റ്റേജ് പരിപാടികള്‍ നടക്കും.12 മണിക്ക് ലേലം ആരംഭിക്കും.പെരുന്നാള്‍ സദ്യക്കുശേഷം. കായിക മത്സരങ്ങള്‍ ഉണ്ടായിരിക്കും.യുവജനങ്ങളുടെ നേതൃത്വത്തിലുള്ള തട്ടുകടയും വനിതാ സമാജത്തിന്റെ ഫുഡ് സ്റ്റാളും മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണം വില്‍പ്പന നടത്തും.റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ്, അവാര്‍ഡ് വിതരണം, സമ്മാനദാനം എന്നിവയോടെ പെരുന്നാള്‍ സമാപിക്കും.
പരിപാടികളുടെ നടത്തിപ്പിന് വികാരി ഫാ. നൈനാന്‍ കുര്യാക്കോസ്,ട്രസ്റ്റി അശ്വിന്‍ വര്‍ക്കി സെക്രട്ടറി പ്രബി കോശി, ജനറല്‍ കണ്‍വീനര്‍ അജി പി.ടി, അജി ജോസ്,ജിതിന്‍ ജോണ്‍,അനീഷ് സാമുവല്‍,ജിജോ കെ ജോണ്‍ എന്നീ കോര്‍ഡിനേറ്റര്‍മാരും 51 അംഗ ജനറല്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.
പള്ളിയുടെ അഡ്രസ്
St.Stephens IOC
Mullingar, Belview,Delvin Road
Co.Westmeath
N91KP29
Ph.0877516463(Vicar)
0892649833(Trustee)
0892477728(Secretary)