കുറവിലങ്ങാട് ഫൊറോന സാമുദായിക ശക്തീകരണ സംഗമത്തിന്റെ പ്രചരണാർത്ഥം നടത്തിയ പതാക, ദീപശീഖ പ്രയാണങ്ങൾക്ക് വിവിധ ഇടവകകളിൽ ഉജ്ജ്വല വരവേൽപ്പ്

 
pala

കുറവിലങ്ങാട്: പാലാ രൂപതാതലത്തിലുള്ള കുറവിലങ്ങാട് ഫൊറോന സാമുദായിക ശക്തീകരണ സംഗമത്തിന്റെ പ്രചരണാർത്ഥം നടത്തിയ പതാക, ദീപശീഖ പ്രയാണങ്ങൾക്ക് വിവിധ ഇടവകകളിൽ ഉജ്ജ്വല വരവേൽപ്പ്. 

ഫൊറോനയിലെ മുഴുവൻ ഇടവകകളേയും ഉൾക്കൊള്ളിച്ചാണ് പ്രയാണങ്ങൾ നടത്തിയത്. വൈദികരും സന്യാസിനിമാരും കൈക്കാരന്മാരും പള്ളിയോഗാംഗങ്ങളും വിവിധ സംഘടനാപ്രതിനിധികളും വിദ്യാർത്ഥികളുമടക്കമുള്ള നൂറുകണക്കിനാളുകളാണ് ഓരോ ഇടവകകളിലും സ്വീകരണം നൽകിയത്. മധുരപലഹാരങ്ങൾ സമ്മാനിച്ചും പ്രയാണത്തോടുള്ള സന്തോഷം ഇടവകകൾ പങ്കിട്ടു.

പറമ്പിൽ ചാണ്ടിമെത്രാന്റെ കബറിടത്തിങ്കൽ നിന്ന് പതാകയുടേയും നീധിരിക്കൽ മാണിക്കത്തനാരുടെ കബറിടത്തിങ്കൽ നിന്ന് ദീപശീഖയുടേയും പ്രയാണങ്ങൾ ആരംഭിച്ചു. പ്രയാണം ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി ഉദ്്ഘാടനം ചെയ്തു. 

സീനിയർ അസി.വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. തോമസ് താന്നിമലയിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. ജോവാനി കുറുവാച്ചിറ, ഫാ. ജോർജ് ചാത്തൻകുന്നേൽ, പാസ്റ്ററൽ അസിസ്റ്റന്റ് ഫാ.ജോസ് കോട്ടയിൽ എന്നിവർ പ്രാർത്ഥനാശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

വാക്കാട്, മോനിപ്പള്ളി, കുറിച്ചിത്താനം, മണ്ണയ്ക്കനാട് ഇടവകകളിലാണ് പതാക പ്രയാണം നടത്തിയത്. വാക്കാട് സെന്റ് സെബാസ്റ്റിയൻസ് പള്ളിയിൽ വികാരി ഫാ. മാത്യു കോലത്ത് ഉദ്ഘാടനം ചെയ്തു. 

കൈക്കാരൻ പി.ടി ജോർജ്, പാസ്റ്ററൽ കൗൺസിൽ അംഗങ്ങളായ കെ.സി മോളി മുകളേൽ, പെണ്ണമ്മ ജേക്കബ് ചിരട്ടോലിക്കൽ, കുറവിലങ്ങാട് പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി, കുടുംബകൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി എന്നിവർ പ്രസംഗിച്ചു.

ചീങ്കല്ലേൽ സെന്റ് തോമസ് ഇടവകയിൽ വികാരി ഫാ. അഗസ്റ്റ്യൻ അരഞ്ഞാണിപുത്തൻപുരയിൽ ഉദ്ഘാടനം ചെയ്തു. അസി.വികാരി ഫാ. സെബാസ്റ്റ്യൻ പെട്ടപ്പുഴ, കുറവിലങ്ങാട് ഇടവക സോൺ ലീഡർ സണ്ണി വെട്ടിക്കാട്ടിൽ, പാസ്റ്ററൽ കൗൺസിൽ അംഗം ജിനു ജോൺ തെക്കേപ്പാട്ടത്തേൽ, എസ്എംവൈഎം മേഖല കൗൺസിലർ റിന്റോ സാബു എന്നിവർ പ്രസംഗിച്ചു.

കുറിച്ചിത്താനം മാർത്തോമ്മാ ശ്ലീഹാ പള്ളിയിൽ വികാരി ഫാ. ഇഗ്നേഷ്യസ് നടുവിലേക്കുറ്റ് ഉദ്ഘാടനം ചെയ്തു. ഡിപിൻ ഡൊമിനിക്ക് വാഴപറമ്പിൽ,  ജോബി താവളത്തിൽ, ജെസിമോൾ നീലമ്പടം എന്നിവർ പ്രസംഗിച്ചു.  

മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റിയൻസ് പള്ളിയിൽ വികാരി ഫാ. സ്‌കറിയ മലമാക്കൽ ഉദ്ഘാടനം ചെയ്തു. ബിജോ വർഗ്ഗീസ് പ്രസംഗിച്ചു.

കാട്ടാമ്പാക്ക്, കാളികാവ്, രത്‌നഗിരി ഇടവകളിലൂടെയാണ് ദീപശീഖ പ്രയാണം നടത്തിയത്.
കാട്ടാമ്പാക്ക് സെന്റ് മേരീസ് പള്ളിയിൽ വികാരി ഫാ. ജിസ് അമ്മനത്തുകുന്നേൽ ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട് ഇടവക സോൺ ലീഡർ ഷൈജു പാവുത്തിയേൽ, പൈലി ചിങ്ങംതോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വികാരി ഫാ. ജോസഫ് പാണ്ടിയാംമാക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റ്യൻ കൂറ്റിയാനിക്കൽ, ഷിബു കുപ്പക്കര, എകെസിസി മേഖല പ്രസിഡന്റ് ഡോ. നിധീഷ് മാത്യു നിധീരി, കുറവിലങ്ങാട് ഇടവക സോൺ ലീഡർമാരായ ജിയോ കരികുളം, ജോസ് സി. മണക്കാട്ട് എന്നിവർ  പ്രസംഗിച്ചു.

രത്‌നഗിരി സെന്റ് തോമസ് പള്ളിയിൽ വികാരി ഫാ. ജോസഫ് തറപ്പേൽ ഉദ്ഘാടനം ചെയ്തു. അസി.വികാരി ഫാ. ക്രിസ്റ്റോ , ലിജോ ജോർജ് മുക്കത്ത്, ഗാഗിർ മാത്യു, ടോമി കാശാംകാട്ടിൽ, ജോർജ് ടിക്‌സൺ മണിമലത്തടത്തിൽ എന്നിവർ പ്രസംഗിച്ചു.

Tags

Share this story

From Around the Web