ഇന്ത്യ- പാക് സംഘര്‍ഷമടക്കം അഞ്ചു യുദ്ധങ്ങള്‍ നിര്‍ത്തിച്ചു. വീണ്ടും അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍:ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപ്പെട്ടന്ന വാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. മൂന്നാം ശക്തി ഇടപെടല്‍ നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി മോദിയുടെ പാര്‍ലമെന്റ് പ്രസ്താവനക്ക് പിന്നാലെയാണ് വീണ്ടും യുദ്ധം നിര്‍ത്തിപ്പിച്ച വാദവുമായി ട്രംപ് എത്തിയത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു പുറമെ അഞ്ച് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്നാണ് ട്രംപിന്റെ വാദം. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ട്രംപിന്റെ പ്രസ്താവന.
റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മില്‍ 31 വര്‍ഷം നീണ്ട യുദ്ധം, ഏഴ് ലക്ഷം ആളുകള്‍ മരിച്ച കോംഗോ-റുവാണ്ട യുദ്ധം എല്ലാം നിര്‍ത്തിയത് താനാണെന്നാണ് ട്രംപിന്റെ വാദം. റേഡിയോ അവതാരകനും എഴുത്തുകാരനുമായ ഷാര്‍ലമാന്‍ ദ ഗോഡിന് തന്റെ നേട്ടങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞാണ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റ്.
ഇന്ത്യയെയും പാകിസ്താനെയും കുറിച്ചോ, ഇറാന്റെ ആണവശേഷി ഇല്ലാതാക്കിയതിനെ കുറിച്ചോ, തുറന്ന അതിര്‍ത്തി അടച്ചതിനെക്കുറിച്ചോ ഷാര്‍ലമാനിന് അറിയില്ലെന്നും പോസ്റ്റില്‍ പറയുന്നു.
അമേരിക്കയുടെ നേതൃത്വത്തില്‍ രാത്രി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യ പാക് വെടിനിര്‍ത്തല്‍ അവസാനിച്ചതെന്ന വാദവുമായി മുമ്പും പലതവണ ട്രംപ് രംഗത്തെത്തിയിരുന്നു. ഇത് കാണിച്ച് മെയ് 10ന് ട്രംപ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റും ഇട്ടിരുന്നു.
തുടര്‍ന്ന് ഇത് ഇന്ത്യയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയാകുകയും ചെയ്തു. തുടര്‍ന്ന്ഇ ന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘര്‍ഷം നിര്‍ത്താന്‍ മറ്റൊരു രാജ്യവും ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് പാര്‍ലമെന്റില്‍ മറുപടി പറയേണ്ടിയും വന്നു.
എന്നാല്‍ വീണ്ടും അവകാശവാദവുമായി എത്തിയിരിക്കുകയാണ് ട്രംപ്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചതിന് ട്രംപിന് നൊബേല്‍ നല്‍കണമെന്ന ആവശ്യവുമായി വൈറ്റ് ഹൗസ് പ്രസിഡന്റും നേരത്തെ രംഗത്തെത്തിയിരുന്നു.