താലൂക്ക് ആശുപത്രികളില്‍ പുതിയ അഞ്ച് തസ്തികകള്‍ കൂടി; മന്ത്രിസഭായോഗ തീരുമാനം വന്ന് മണിക്കൂറുകള്‍ക്കകം ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: അഞ്ച് താലൂക്ക് ആശുപത്രികളില്‍ ഓരോ അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചു. മന്ത്രിസഭായോഗ തീരുമാനം വന്ന് മണിക്കൂറുകള്‍ക്കകം ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ആരോഗ്യവകുപ്പ്.
കട്ടപ്പന, ബേഡഡുക്ക, മംഗല്‍പാടി, പത്തനാപുരം, കൊണ്ടോട്ടി എന്നീ ആശുപത്രികളിലാണ് തസ്തിക സൃഷ്ടിക്കുന്നത്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഈ 5 ഒഴിവുകള്‍ ഇന്നലെ രാത്രി 10.30 മണിയോടെ പി.എസ്.സിയ്ക്ക് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്നാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. ഇന്ന് പൊതു അവധിയായതിനാലാണ് ഇന്നലെ രാത്രി തന്നെ റിപ്പോര്‍ട്ട് ചെയ്തത് എന്ന് മന്ത്രി പോസ്റ്റില്‍ പറയുന്നു. ഇതിനായി പ്രയത്നിച്ച എല്ലാ സഹപ്രവര്‍ത്തകര്‍ക്കും മന്ത്രി നന്ദി അറിയിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍ തസ്തിക ഇല്ലാത്ത കട്ടപ്പന, ബേഡഡുക്ക, മംഗല്‍പാടി, പത്തനാപുരം, കൊണ്ടോട്ടി എന്നീ 5 താലൂക്ക് ആശുപത്രികളില്‍ തസ്തിക സൃഷ്ടിക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം അനുമതി നല്‍കി.
ഈ 5 ഒഴിവുകള്‍ രാത്രി 10.30 മണിയോടെ പി.എസ്.സിയ്ക്ക് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. നാളെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്.
നാളെ പൊതു അവധിയായതിനാലാണ് ഇന്ന് രാത്രി തന്നെ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനായി പ്രയത്നിച്ച എല്ലാ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കും നന്ദി.