യു.പിയിൽ ഒരു കുടുംബത്തിലെ അ‍ഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി

 
26227

ലക്നോ: ഗ്രേറ്റർ നോയിഡയിൽ ഒരു കുടുംബത്തിലെ അ‍ഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മഹേഷ് (37), ലളിത (35), ലഡ്ഡു (11), മിഷ്തി (7), സാക്ഷത് (3) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

 പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. കഴിഞ്ഞ ദിവസം രാത്രി കുടുംബം നൂഡിൽസ് തയാറാക്കി കഴിച്ചതായി മഹേഷിന്‍റെ മാതാവ് മൊഴി നൽകി.

എന്നാൽ ഭക്ഷ്യവിഷബാധയാണോ മരണകാരണം എന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സ്ഥലത്ത് ഫൊറൻസിക് സംഘമെത്തി ശാസ്ത്രീയ പരിശോധന നടത്തി.

Tags

Share this story

From Around the Web