മംഗളുരുവിൽ രണ്ടു മലയാളി വിദ്യാർഥികളെ റാഗ് ചെയ്ത കേസിൽ 
അഞ്ച് മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

 
2344

മംഗളൂരു: രണ്ടു മലയാളി വിദ്യാർഥികളെ റാഗ് ചെയ്ത കേസിൽ 

അഞ്ച് മലയാളി വിദ്യാർഥികൾ മംഗളൂരുവിൽ അറസ്റ്റിൽ.

മംഗളൂരുവിലെ സ്വകാര്യ കോളജിൽ രണ്ടാംവർഷ ബിബിഎ ലോജിസ്റ്റിക്സ് വിദ്യാർഥികളായ എം.പി. റഹാൻ, മുഹമ്മദ് ഉവൈസ്, യു.പി. മുഹമ്മദ് ആദിൽ, രോഹൻ രമേഷ്, നാഷദ് അമീർ എന്നിവരാണ് അറസ്റ്റിലായത്.

റഹാൻ, രോഹൻ എന്നിവർ പയ്യന്നൂർ സ്വദേശികളാണ്. ഉവൈസ് കാസർഗോഡ് സ്വദേശിയും ആദിൽ കോഴിക്കോട് സ്വദേശിയും നാഷദ് കണ്ണൂർ സ്വദേശിയുമാണ്. റാഗിംഗിന് ഇരയായത് ആദ്യവർഷ ബിബിഎ വിദ്യാർഥികളാണ്. പാണ്ഡേശ്വറിൽ കോളജിന് സമീപത്തുകൂടി നടന്നുപോകുന്പോൾ ബൈക്കിലെത്തിയ സീനിയർ വിദ്യാർഥികളുടെ സംഘം രണ്ടുപേരെയും ബൈക്കിൽ കയറ്റികൊണ്ടുപോയി ഒറ്റപ്പെട്ട മുറിയിലെത്തിക്കുകയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മർദിക്കുകയുമായിരുന്നു.

ബെൽറ്റ്, ഇരുമ്പ് ദണ്ഡുകൾ, പൈപ്പുകൾ എന്നിവ ഉപയോഗിച്ചായിരുന്നു മർദനം. വിവസ്ത്രരാക്കിയ ശേഷം ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റു നാലുപേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Tags

Share this story

From Around the Web