കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി; ഒരു ബോട്ടില്‍ നിന്നും മറ്റൊരു ബോട്ടിലേക്ക് കയറവെ അപകടം

 
fisherman


കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി. കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടില്‍ നിന്നാണ് കായലില്‍ വീണത്. തിരുവനന്തപുരം പാറശ്ശാല സ്വദേശി കിരണിനെയാണ് കാണാതായത്. ഇന്നലെ രാത്രി 10 മണിക്ക് ആയിരുന്നു അപകടം. ഒരു ബോട്ടില്‍ നിന്നും മറ്റൊരു ബോട്ടിലേക്ക് കയറുമ്പോഴായിരുന്നു അപകടം. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌കൂബ സംഘം തെരച്ചില്‍ നടത്തുന്നു.


അതേസമയം മത്സ്യത്തൊഴിലാളികളെ കാണാതായി 11-ാം നാള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നീണ്ടകരയില്‍. ഗൗതം കൃഷ്ണന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി വീണ്ടും നിഷേധിച്ചു. തെരച്ചിലിനുള്ള സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.

കടലില്‍ കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചില്‍ 11 ദിവസവും തുടരുന്നതിനിടെ ജനരോഷം തണുപ്പിക്കാനായി മുഖ്യമന്ത്രിയും മന്ത്രിമാരും നീണ്ടകരയിലെത്തിയത്. 


കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകളിലെത്തി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂറും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായവരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് സംസാരിച്ചു.

എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് തെരച്ചില്‍ നടത്തുന്നതെന്നും ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി സഹായം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്‍ഷുറന്‍സ് ചട്ടം അടക്കം പരിഷ്‌ക്കരിക്കും കടല്‍ ഭിത്തി നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web