ബെഡ്ഫോര്‍ഡ്ഷയര്‍ സെന്റ് ജോണ്‍സ് യാക്കോബായ സിറിയക് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനില്‍ പ്രഥമ ഓര്‍മപ്പെരുനാള്‍ ഇന്നും നാളെയും

വിശുദ്ധ യോഹന്നാന്‍ മംദാനയുടെ നാമത്തില്‍ ബെഡ്ഫോര്‍ഡ്ഷയറില്‍ സ്ഥാപിതമായിരിക്കുന്ന സെന്റ് ജോണ്‍സ് യാക്കോബായ സിറിയക് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനില്‍ പരിശുദ്ധന്റെ പ്രഥമ ഓര്‍മപ്പെരുനാള്‍ ഇന്നും നാളെയും (ശനി, ഞായര്‍) ദിവസങ്ങളില്‍ യുകെ പാത്രിക്കല്‍ വികാരി ഐസക്ക് മാര്‍ ഒസ്താത്തിയോസ് മെത്രോപോലീത്തയുടെ നേതൃത്വത്തില്‍ കൊണ്ടാടുന്നു.
ഇന്ന് വൈകുന്നേരം ആറു മണിക്ക് മെത്രോപ്പോലീത്തായ്ക്കു സ്വീകരണവും തുടര്‍ന്ന് കൊടി ഉയര്‍ത്തലും സന്ധ്യാപ്രാര്‍ത്ഥനയും തിരുമേനിയുടെ വചന ശുശ്രുഷയും ഉണ്ടായിരിക്കുന്നതാണ്. ഇതിന് ശേഷം നേര്‍ച്ചയും സ്നേഹവിരുന്നും ക്രമീകരിച്ചിരിക്കുന്നു.
21ന് ഞായര്‍ രാവിലെ 8.45നു പ്രഭാത നമസ്‌കാരവും തുടര്‍ന്ന് ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രോപോലീത്ത വീശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതും തുടര്‍ന്നു പാരമ്പര്യമായി നടത്തപെടുന്ന പ്രദക്ഷണവും ധൂപപ്രാര്‍ത്ഥനയും ആശിര്‍വാദവും നേര്‍ച്ചയോടും കൂടി പെരുന്നാള്‍ ചടങ്ങുകള്‍ പര്യവസാനിക്കും.