മാതൃവേദി തീക്കോയി ഫൊറോന റമ്പാന്‍ പാട്ട് മത്സരം വെള്ളികുളം യൂണിറ്റിന് ഒന്നാം സ്ഥാനം
വെള്ളികുളം:മാതൃവേദി തീക്കോയി ഫൊറോനാ യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റമ്പാന്‍ പാട്ട് മത്സരത്തില്‍ വെള്ളികുളം മാതൃവേദി യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മത്സരത്തില്‍ വിജയിച്ച ടീമിനെ യൂണിറ്റ് ഡയറക്ടര്‍ ഫാ.സ്‌കറിയ വേകത്താനവും യൂണിറ്റ് ഭാരവാഹികളും അഭിനന്ദിച്ചു.
ഫൊറോന വികാരി ഫാ.ജോര്‍ജ് വെട്ടുകല്ലേല്‍, അസിസ്റ്റന്റ് വികാരി ഫാ.ജേക്കബ് കരിനാട്ട്, ജെസ്സി ഷാജി ഇഞ്ചയില്‍, ജൂബി രാജേഷ് വേലിക്കകത്ത്, ആഗി ബെന്നി കൊച്ചുവീട്ടില്‍, ലിനി ആന്റണി വെള്ളാപ്പാണിയില്‍, ജെയ്സി ബേബി മുണ്ടാട്ടുചുണ്ടയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
CAPTION: മാതൃവേദി തീക്കോയി ഫൊറോനായുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റമ്പാന്‍ പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വെള്ളികുളം മാതൃവേദി ടീം അംഗങ്ങള്‍