അയര്‍ലണ്ടില്‍ നിന്നുള്ള ആദ്യ മലയാളി വൈദീകന് ജന്മനാട്ടില്‍ സ്വീകരണം

 
FIRST KAPUCHINE

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സെമിനാരി പഠനം നടത്തി വൈദികനായ ആദ്യ മലയാളിയും കപ്പുച്ചിന്‍ സഭാംഗവുമായ ഫാ.ആന്റണി വാളിപ്ലാക്കലിന് കേരളത്തിലെ വിവിധ ഇടവകകളില്‍ സ്‌നേഹോഷ്മള സ്വീകരണം.

ഡബ്ലിന്‍ രൂപതയില്‍ സെമിനാരി പഠനം നടത്തി വൈദീകപദവിയിലേയ്ക്ക് പ്രവേശിച്ച ഫാ. ആന്റണി വാളിപ്ലാക്കല്‍ പുരോഹിത സ്ഥാനം ഏറ്റശേഷം ഇതാദ്യമായാണ് കേരളത്തിലെത്തിയത്.

കഴിഞ്ഞ വര്‍ഷം ഡബ്ലിന്‍ രൂപതയുടെ സഹായമെത്രാനായ ബിഷപ്പ് ഡോണല്‍ റോച്ചില്‍ നിന്നാണ് ഫാ. ആന്റണി പൗരോഹിത്യപട്ടം സ്വീകരിച്ചത്.

ഭരണങ്ങാനം വാളിപ്ലാക്കല്‍ കുര്യന്‍ – അന്നക്കുട്ടി ദമ്പതികളുടെ രണ്ടുമക്കളില്‍ ആദ്യത്തെയാളാണ് ഫാ.ആന്റണി. ഇളയ സഹോദരി ബിനീത അരിക്കുഴ ഇടവക കല്ലുവെച്ചേല്‍ ജെയിംസിന്റെ ഭാര്യയാണ്.മൂവാറ്റുപുഴ സ്‌കൂള്‍ അധ്യാപികയാണ്.വൈദിക പട്ടം സ്വീകരിച്ചതിനുശേഷം നാട്ടില്‍ ആദ്യമായി എത്തിയ ആന്റണിയച്ചന്‍ മാതൃ ഇടവകയായ ഭരണങ്ങാനം ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

പാലാ ചൂണ്ടച്ചേരി എന്‍ജിനീയറിങ് കോളേജില്‍ ആദ്യ ബാച്ച് ബി. ടെക് വിദ്യാര്‍ത്ഥിയായിരുന്നു. തുടര്‍ന്നു എം.ബി.എ. യുടെ ഉപരിപഠനത്തിനു വേണ്ടി അയര്‍ലണ്ടിലേക്ക് പോയി.രണ്ടുവര്‍ഷം ഇലക്ട്രോണിക്‌സ് എന്‍ജിനീയറിയറായി ഐറിഷ് റയിലില്‍ ജോലി ചെയ്തുവരവേയാണ് സെമിനാരിയില്‍ ചേര്‍ന്ന് പുരോഹിതനാകണമെന്ന് തീവ്രമായ ആഗ്രഹമുണ്ടായത് .അങ്ങനെ അയര്‍ലണ്ടിലെ സെമിനാരിയില്‍ ഫിലോസഫി – തിയോളജി പഠനം പൂര്‍ത്തിയാക്കി 2025 മെയ് മാസത്തിലാണ് വൈദിക പട്ടം സ്വീകരിച്ചത്.

കപ്പൂച്ചിന്‍ മിഷനറി സഭംഗമായാണ് ഫാ. ആന്റണി വാളിപ്ലാക്കല്‍ പൗരോഹിത്യപദവിയിലെത്തിയത്. അമ്മയുടെ സ്വദേശമായ വെള്ളികുളം പള്ളിയിലും ഫാ. ആന്റണി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വെള്ളികുളം ഇടവകയിലും ഫാ.ആന്റണിക്ക് സ്വീകരണം നല്‍കി.വികാരി ഫാ.സ്‌കറിയ വേകത്താനം ആന്റണിയച്ചനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

Tags

Share this story

From Around the Web