ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തിയ രക്തസാക്ഷിയുടെ നാമത്തില്‍ ആദ്യത്തെ കത്തോലിക്ക ഇടവക അമേരിക്കയില്‍

 
CATHOLICA IDAVAKA



ടെക്‌സാസ്: ലിബിയയില്‍ ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ഘാന സ്വദേശി മാത്യു അയാരിഗയുടെ നാമത്തിലുള്ള ലോകത്തിലെ ആദ്യത്തെ കത്തോലിക്കാ ഇടവക അമേരിക്കയിലെ ടെക്‌സാസില്‍ സ്ഥാപിതമായി. 

2015 ഫെബ്രുവരി 15-ന് ലിബിയയിലെ സിര്‍ട്ടെയില്‍വെച്ച് 20 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കൊപ്പമാണ് മാത്യു അയാരിഗയും കൊല്ലപ്പെട്ടത്. ക്രിസ്തുവിശ്വാസം തള്ളിപ്പറയാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ഭീകരര്‍ മാത്യു അയാരിഗയെ വധിച്ചത്. 2023-ല്‍ ഫ്രാന്‍സിസ് പാപ്പ ഈ 21 രക്തസാക്ഷികളെയും കത്തോലിക്കാ സഭയുടെ ഔദ്യോഗിക രക്തസാക്ഷി പട്ടികയായ റോമന്‍ രക്തസാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഫോര്‍ട്ട് വര്‍ത്ത് രൂപതയിലെ ആര്‍ലിംഗ്ടണില്‍ സ്ഥാപിതമായ ഈ പുതിയ ഇടവകയുടെ പ്രഖ്യാപനം ബിഷപ്പ് മൈക്കല്‍ ഓള്‍സണാണ് നടത്തിയത്. അമേരിക്കയിലെ ആദ്യത്തെ ഘാന ദേശീയ കത്തോലിക്കാ ഇടവക എന്ന പ്രത്യേകതയും ഈ ദേവാലയത്തിനുണ്ട്. വിശ്വാസത്തിന് വേണ്ടി ജീവന്‍ നല്‍കിയ മാത്യു അയാരിഗയുടെ ധീരമായ സാക്ഷ്യത്തിന് ലഭിച്ച വലിയ അംഗീകാരമായാണ് ഈ പുതിയ ഇടവകയെ വിശ്വാസികള്‍ കാണുന്നത്.


2015 ഫെബ്രുവരി 12ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്റ് (കടകഘ) അവരുടെ ഓണ്‍ലൈന്‍ മാസികയായ 'ഡാബിക്'ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെ നഗരത്തില്‍ നിന്നു തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യന്‍ കോപ്റ്റിക് ക്രിസ്ത്യന്‍ നിര്‍മ്മാണ തൊഴിലാളികളുടെ ഫോട്ടോകള്‍ പുറത്തുവിട്ടിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം, ഫെബ്രുവരി 15നു സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്.

ഇവരെ വധിക്കുന്നതിനു മുന്‍പ് കൈകള്‍ പുറകില്‍ കെട്ടിയ നിലയില്‍ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികള്‍ പുറത്തുവിട്ടിരിന്നു. ഇസ്‌ളാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരിന്നു കൊലപാതകം. യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയര്‍ത്തിയിരിന്നു.

Tags

Share this story

From Around the Web