മണിപ്പൂരില്‍ വെടിവെപ്പ്; മൂന്ന് കുക്കി യുവാക്കള്‍ കൊല്ലപ്പെട്ടു

 
MANIPOOR

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്. മൂന്ന് കുക്കി യുവാക്കള്‍ കൊല്ലപ്പെട്ടു. മണിപ്പൂരിലെ നോണി ജില്ലയിലാണ് അജ്ഞാത സായുധ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

വനപ്രദേശമായ നോണിയില്‍ ഇന്നലെയുണ്ടായ വെടിവെപ്പ് മണിക്കൂറുകളോളം നീണ്ടുനിന്നു.

കൊല്ലപ്പെട്ടവര്‍ ഗ്രാമത്തിന്റെ സുരക്ഷയ്ക്കായി നിന്ന വോളണ്ടിയര്‍മാരാണെന്ന് കുക്കി ഗോത്രവിഭാഗങ്ങളുടെ സംഘടനയായ 'കുക്കി ഇംപി മണിപ്പൂര്‍' പ്രതികരിച്ചു.

 ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സംഘടനാ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നാഗ വിഭാഗവുമായി ബന്ധമുള്ള സായുധ സംഘങ്ങളാണ് ഇതിനുപിന്നിലെന്നും ആരോപണമുണ്ട്.

സംഭവത്തെ തുടര്‍ന്ന് മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നോണിയിലെ നുങ്ബ സബ് ഡിവിഷനിലുള്ള കെക്രു നാഗ ഗ്രാമത്തിലാണ് സായുധ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

Tags

Share this story

From Around the Web