കോഴിക്കോട് കോനാട് ബീച്ചില്‍ പൊലീസ് നിര്‍ദേശം ലംഘിച്ച് പടക്കം പൊട്ടിച്ചു; വയനാട് പൂമല സ്വദേശിക്കെതിരെ കേസെടുത്തു

 
police

കോഴിക്കോട്: കോനാട് ബീച്ചില്‍ പൊലീസ് നല്‍കിയ സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ച് പടക്കം പൊട്ടിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ് എടുത്തു. വയനാട് പൂമല സ്വദേശിയായ ഫായിസ് അഹമ്മദിനെതിരെയാണ് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

പൊതുജനങ്ങളുടെ ജീവന് അപകടവും ഭീഷണിയും ഉണ്ടാക്കുന്ന രീതിയില്‍ ബീച്ചില്‍ വച്ച് പടക്കം പൊട്ടിച്ചതിനാണ് പൊലീസ് നിയമനടപടി സ്വീകരിച്ചത്. തീരദേശ മേഖലകളില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

Tags

Share this story

From Around the Web