തിരുവനന്തപുരത്ത് ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീപിടുത്തം; ഫര്‍ണിച്ചര്‍ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്

 
pattom furniture



തിരുവനന്തപുരം; പട്ടം പ്ലാമൂട് ജങ്ഷനിലെ ഫര്‍ണിച്ചര്‍ കടയില്‍ വന്‍ തീ പിടുത്തം. ഫര്‍ണിച്ചര്‍ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്. സമീപത്ത് മറ്റു കെട്ടിടങ്ങളും ഉണ്ട്. ആഗിരക്ഷാ സേനയെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുന്നു.


അടുത്തുള്ള മറ്റ് കടകള്‍ക്കും തീ പടരുന്നത് തടയാന്‍ അധികൃധര്‍ നിര്‍ദേശം നല്‍കി. 5 യുണിറ്റ് ഫയര്‍ഫോഴ്സ് എത്തി. പ്രദേശമാകെ പുകയാണ്. സമീപത്തുള്ളവരെ ഒഴിപ്പിച്ചു. 

തൊട്ടടുത്ത് സ്വകര്യ ഹോട്ടലാണ്. അവിടുത്തെ താമസക്കാരെ മാറ്റി പാര്‍പ്പിച്ചു. നിലവില്‍ തീ നിയന്ത്രിക്കാന്‍ ആയിട്ടുണ്ടെന്നാണ് ഫയര്‍ ഫോഴ്സ് അധികൃതര്‍ വ്യക്തമാക്കുന്നത്.

അതേസമയം തീ പിടുത്തത്തില്‍ സംശയം പ്രകടിപ്പിച്ച് ഫര്‍ണിച്ചര്‍ കട ഉടമ ജോയി എബ്രഹാം രംഗത്തെത്തി. ബിസിനസ് വൈരാഗ്യം മൂലം ആരോ തീയിട്ടതാണ്. 

നേരത്തെ 3 തവണ തീപിടുത്തം ഉണ്ടായി. രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നതായും ജോയ് എബ്രഹാം പറഞ്ഞു.

ഗോഡൗണിന് നഗരസഭ അനുമതി ഉണ്ട്. ഇന്‍ഷുറന്‍സില്ല. 20 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായി. പോലീസില്‍ പരാതി നല്‍കുമെന്ന് ജോയ് എബ്രഹാം പറഞ്ഞു.

എന്നാല്‍ ഗോഡൗണില്‍ ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

 വേസ്റ്റും മറ്റു സാധനങ്ങളും വന്‍തോതില്‍ ഗോഡൗണില്‍ ഉണ്ടായിരുന്നു. ഉടമയ്‌ക്കെതിരെ കേസ് എടുക്കേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു.

Tags

Share this story

From Around the Web