ലക്നൗവില്‍ കോച്ചിംഗ് സെന്ററില്‍ ഉണ്ടായ തീപിടുത്തം; നാല് പേര്‍ അറസ്റ്റില്‍

 
LUKNOW


ലക്നൗവില്‍ കോച്ചിംഗ് സെന്ററില്‍ ഉണ്ടായ തീപിടുത്തത്തില്‍ നാല് പേര്‍ അറസ്റ്റില്‍. സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. 


തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കോച്ചിംഗ് സെന്ററുകളില്‍ പരിശോധന ശക്തമാക്കി. തീപിടുത്തത്തില്‍ 15 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്


മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശത്തെ പിന്നാലെയാണ് തീപിടുത്തത്തില്‍ പൊലീസ് നടപടികള്‍ ശക്തമാക്കിയത്. 

അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ പൊലീസ് രൂപീകരിച്ചു. കേസുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകള്‍ അടക്കം 6 പേര്‍ക്ക് എതിരെ കേസെടുക്കുകയും 4 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 


കൃത്യ നിര്‍വഹണത്തിലെ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെയാണ് യൂപി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്.

അനധികൃത നിര്‍മ്മാണത്തിന്റെ പേരില്‍ കെട്ടിടത്തിന് 2016ല്‍ പൊളിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രണ്ട് മാസത്തിന് ശേഷം പിന്‍വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിലെ എസി ഡക്റ്റില്‍ നിന്ന് തീ പടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം. 


കെട്ടിടത്തില്‍ കൃത്യമായ എക്സിറ്റ് റൂട്ടുകള്‍ ഇല്ലാതിരുന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ കോച്ചിംഗ് സെന്ററുകളില്‍ സര്‍ക്കാര്‍ പരിശോധന ശക്തമാക്കി.സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് കാണ്‍പൂരില്‍ 22 കോച്ചിംഗ് സെന്ററുകള്‍ പൂട്ടിച്ചു.

Tags

Share this story

From Around the Web