പാഷന്‍ ഓഫ് ക്രൈസ്റ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഫിന്നിഷ് നടന്‍ ജാക്കോ ഒഹ്‌ടോണനും മറിയമായി പോളിഷ് നടി കാസിയ സ്മട്നിയാക്കും വേഷമിടും

റോം: യേശുവിന്റെ കുരിശുമരണരംഗങ്ങള്‍ തീവ്രമായി അവതരിപ്പിച്ചുകൊണ്ട് ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ തരംഗമായി മാറിയ പാഷന്‍ ഓഫ് ക്രൈസ്റ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഈശോയായി ജിം കാവിസെലിന് പകരം ഫിന്നിഷ് നടന്‍ ജാക്കോ ഒഹ്‌ടോണനും മറിയമായി മായ മോര്‍ഗന്‍സ്റ്റേണിന് പകരം പോളിഷ് നടി കാസിയ സ്മട്നിയാക്കും വേഷമിടും.
മെല്‍ ഗിബ്സണ്‍ സംവിധാനം ചെയ്യുന്ന രണ്ട് ഭാഗങ്ങളുള്ള ചിത്രമായ 'റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് '- പ്രധാന കഥാപാത്രങ്ങളായി പുതിയ ആളുകളെ കണ്ടെത്തിയതിന് പിന്നില്‍ സമയപരിധിയാണ് കാരണമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
ക്രിസ്തുവിന്റെ കുരിശുമരണത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് തുടര്‍ഭാഗം ആരംഭിക്കുന്നത് എന്നതിനാല്‍, യഥാര്‍ത്ഥ അഭിനേതാക്കള്‍ക്കായി ചിലവേറിയ 'ഡീ-ഏജിംഗ്' സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിനുപകരം പുതിയ അഭിനേതാക്കളെ ഉപയോഗിക്കുന്നതാണ് കൂടുതല്‍ പ്രായോഗികവും ചെലവ് കുറവുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
മോണിക്ക ബെല്ലൂച്ചി അവതരിപ്പിച്ച മറിയം മഗ്ദലേനയുടെ വേഷം ക്യൂബന്‍-അമേരിക്കന്‍ നടിയും അടുത്തിടെ പുറത്തിറങ്ങിയ മിഷന്‍ ഇംപോസിബിള്‍ ഡെഡ് റെക്കണിംഗിലെ അഭിനേത്രിയുമായ മരിയേല ഗാരിഗയാവും അവതരിപ്പിക്കുന്നത്. പത്രോസായി പിയര്‍ ലൂയിജി പാസിനോ, പന്തിയോസ് പീലാത്തോസായി റിക്കാര്‍ഡോ സ്‌കാമാര്‍സിയോ എന്നിവരും വേഷമിടും.
മെല്‍ ഗിബ്‌സണും റാന്‍ഡല്‍ വാലസും ചേര്‍ന്ന് രചിച്ച ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്: ദി റെസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ്: പാര്‍ട്ട് വണ്‍ 2027 മാര്‍ച്ച് 26 ദുഃഖവെള്ളിയാഴ്ചദിനത്തിലും, രണ്ടാം ഭാഗം, നാല്‍പ്പത് ദിവസങ്ങള്‍ക്ക് ശേഷം 2027 മെയ് 6 സ്വര്‍ഗാരോഹണ തിരുനാള്‍ദിനത്തിലും. റോമിലെ സിനിസിറ്റ സ്റ്റുഡിയോയില്‍ ചിത്രീകരണംആരംഭിച്ചു.