2025ലെ ആദായനികുതി ബില്‍ പിന്‍വലിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍
Aug 9, 2025, 15:18 IST

ഡല്‍ഹി: 2025ലെ ആദായനികുതി ബില്‍ പിന്‍വലിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ആറു പതിറ്റാണ്ട് പഴക്കമുള്ള 1961 ലെ ആദായനികുതി നിയമത്തിന് പകരമായി ഫെബ്രുവരി 13 ന് ലോകസഭയില്‍ അവതരിപ്പിച്ച ആദായനികുതി ബില്ലാണ് പിന്‍വലിച്ചത്.
സെലക്ട് കമ്മിറ്റി നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തി ബില്ലിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സെലക്ട് കമ്മിറ്റി നിര്‍ദ്ദേശിച്ച മിക്ക ശുപാര്‍ശകളും ബില്ലിന്റെ പുതുക്കിയ പതിപ്പില്‍ ഉള്‍പ്പെടുത്തും. ഓഗസ്റ്റ് 11 ന് പുതുക്കിയ പതിപ്പ് ലോക്സഭയില്‍ അവതരിപ്പിക്കാനാണ് തീരുമാനം.
ബില്ലിന്റെ ഒന്നിലധികം പതിപ്പുകള്‍ മൂലമുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കി എല്ലാ മാറ്റങ്ങളും ഉള്‍പ്പെടുത്തി വ്യക്തവും പുതുക്കിയതുമായ പതിപ്പ് തിങ്കളാഴ്ച സഭയുടെ പരിഗണനയ്ക്കായി അവതരിപ്പിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്തു.