പാഠപുസ്‌തക അച്ചടിക്ക്‌ 25.74 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്

 
Students

പൊതുവിദ്യാഭ്യാസ വകുപ്പിന്‌ കീഴിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ പാഠപുസ്‌തക അച്ചടിക്കായി ഫണ്ട് അനുവദിച്ച് സര്‍ക്കാര്‍.

25.74 കോടി രൂപയാണ് ധനകാര്യ വകുപ്പ് അനുവദിച്ചത്. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

ഈ വർഷം 69.23 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ വർഷം ബജറ്റിൽ 55 കോടി രൂപയാണ്‌ വകയിരുത്തിയത്. ഇതിനകം 94.97 കോടി രൂപ അനുവദിച്ചു.

39.77 കോടി രൂപയാണ്‌ അധികമായി ലഭ്യമാക്കിയത്‌. കേരള ബുക്ക്‌സ്‌ ആൻഡ്‌ പബ്ലിക്കേഷൻസ്‌ സൊസൈറ്റി വഴിയാണ്‌ പേപ്പർ വാങ്ങി പാഠപുസ്‌തകം അച്ചടിക്കുന്നത്‌.

Tags

Share this story

From Around the Web