ആഹാരം കഴിച്ച ശേഷം ബില്ല് ചോദിച്ചതിന് അടിപിടി; റാന്നിയിലെ ഹോട്ടല്‍ സംഘര്‍ഷത്തില്‍ കേസ്, പത്തനംതിട്ട റാന്നി വലിയകലുങ്കില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബി ഹോട്ടലിലാണ് സംഭവം
 

 
hotel


 

റാന്നി: ആഹാരം കഴിച്ച ശേഷം ബില്ല് ചോദിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പത്തനംതിട്ട റാന്നി വലിയകലുങ്കില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബി ഹോട്ടലില്‍ വച്ചാണ് സംഭവം. ആഹാരം കഴിക്കാന്‍ എത്തിയ അനൂപ്, വിജോയ് എന്നിവരുടെ പരാതിയില്‍ ഹോട്ടല്‍ നടത്തിപ്പുകാരനും ജീവനക്കാര്‍ക്കും എതിരെയും ഹോട്ടലുകാരുടെ മൊഴിയില്‍ തിരിച്ചും റാന്നി പൊലീസ് കേസെടുത്തു. ആഹാര കഴിച്ച ശേഷം ഇവര്‍ ലൈസന്‍സ് നമ്പര്‍ ചേര്‍ത്തുള്ള ബില്‍ ചോദിച്ചു. ഇതേ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ഒടുവില്‍ കയ്യാങ്കളിയിലും സംഘര്‍ഷത്തിലും കലാശിച്ചത്.
കഴിഞ്ഞ മാസം 27 ന് രാത്രി ആയിരുന്നു സംഭവം. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നീട് മര്‍ദനമേറ്റ അനൂപ്, വിജോയ് എന്നിവര്‍ ചേര്‍ന്ന് റാന്നി പൊലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെ ഹോട്ടല്‍ നടത്തിപ്പുകാരും പരാതി നല്‍കി. ഇതോടെ ഇരുകൂട്ടര്‍ക്കും എതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.


 

Tags

Share this story

From Around the Web