ആലുവയില്‍ പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
Updated: Oct 12, 2026, 08:10 IST
ആലുവ: ആലുവയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാക്കനാട് സ്വദേശികളായ മുന്‍സീര്‍, ഷാജഹാന്‍ എന്നിവരാണ് ആലുവ പോലീസിന്റെ പിടിയിലായത്.
പതിനഞ്ചുകാരന്റെ സുഹൃത്തിനെക്കുറിച്ച് അന്വേഷിച്ചെത്തിയ സംഘം, സുഹൃത്ത് എവിടെയാണെന്ന് അറിയാന്‍ വേണ്ടി കുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.
സംഭവത്തില്‍ പിടിയിലായ പ്രതികള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.