ഫിഫ ലോകകപ്പ് 2026: കപ്പ് ഓഫ് സ്പെയിൻ; അർജന്റീനയെ പരാജയപ്പെടുത്തിയ സ്പാനിഷ് പടയ്ക്ക് ലോക കിരീടം
ലോകമെങ്ങുമുള്ള കോടിക്കണക്കിന് മെസ്സി ആരാധകരുടെ ഹൃദയം തകർത്ത് സ്പെയിൻ രണ്ടാം തവണ ലോകകപ്പ് സ്വന്തമാക്കി. എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് അർജന്റീനയുടെ കിരീടം നിലനിർത്താമെന്നുള്ള പ്രതീക്ഷ തകർത്തത്.കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച സ്പാനിഷ് പട ഡസൻ കണക്കിന് അവസരങ്ങളാണ് സൃഷ്ടിച്ചത്.
എന്നാൽ അർജന്റീനയുടെ ഗോളി എമിലിയാനോ മാർട്ടിനെസ് പാറ പോലെ ഉറച്ചു നിന്നപ്പോൾ മുഴുവൻ സമയത്ത് ഗോളടിക്കാൻ പോലും സ്പാനിഷ് താരങ്ങൾക്ക് കഴിഞ്ഞില്ല.
മറുവശത്ത് മെസ്സിയടക്കമുള്ള മുന്നേറ്റനിരയുടെ നിറം മങ്ങിയതോടെ കളിയുടെ സിംഹഭാഗം സമയത്തും അർജന്റീനയ്ക്ക് പ്രതിരോധ വലയം തീർക്കേണ്ടി വന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ ഒഴികെ ഒരു ഷോട്ട് പോലും തൊടുക്കാൻ ഇത് വരെ ലോകകപ്പിൽ 19 ഗോളുകൾ അടിച്ചുകൂട്ടിയ അർജന്റീനയ്ക്ക് കഴിഞ്ഞില്ല. ഒപ്പം തോൽക്കാൻ മനസ്സില്ലാതെ പൊരുതിയ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് നടത്തിയ 12 സേവുകൾ സ്പാനിഷ് ആക്രമണങ്ങളുടെ മുനയൊടിച്ചു കളഞ്ഞു.
ഒപ്പം തോൽക്കാൻ മനസ്സില്ലാതെ പൊരുതിയ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് നടത്തിയ 12 സേവുകൾ സ്പാനിഷ് ആക്രമണങ്ങളുടെ മുനയൊടിച്ചു കളഞ്ഞു. നിശ്ചിത സമയത്ത് ഗോൾ ഒന്നും പിറക്കാതിരുന്ന മത്സരത്തിൽ എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലും ഗോൾ ഒന്നും പിറന്നില്ല.
എക്സ്ട്രാ ടൈമിൽ രണ്ടാം മഞ്ഞ കാർഡ് വാങ്ങിയ എൻസോ ഫെർണാണ്ടസ് പുറത്തായിട്ടും അര്ജന്റീനയുടെ ചെറുത്ത് നില്പ് തുടർന്നു. കളി പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങുമെന്ന് തോന്നിയ ഘട്ടത്തിലാണ് സ്പെയിൻ നിർണ്ണായക ഗോൾ നേടിയത്.
കളിയുടെ 106ആം മിനുട്ടിൽ പെഡ്രോ പോറോയിൽ നിന്നും ലഭിച്ച പന്ത് നിക്കോ വില്യംസ് ഫെറാൻ ടോറസിന് കൈമാറി. അത് വരെ പേര് പോലെ എല്ലാ സ്പാനിഷ് മുന്നേറ്റങ്ങളെയും ചെറുത്ത മാർട്ടിനെസിനെ മറികടന്ന് പന്ത് അർജന്റീനയുടെ വലയിൽ എത്തി. 2010-ലെ ലോകകപ്പിലും എക്സ്ട്രാ ടൈമിൽ ആണ് സ്പെയിനിന്റെ വിജയഗോൾ പിറന്നത്. അർജന്റീനയെ സംബന്ധിച്ചടത്തോളം പകരക്കാരനായെത്തിയ താരം ലോകകപ്പ് ഫൈനലിൽ അവരിൽ നിന്നും കിരീടം കവർന്നെടുക്കുന്നത് ഇതാദ്യമല്ല. 2014 ലെ ഫൈനലിൽ അധികസമയത്ത് ജർമനിയുടെ വിജയഗോൾ നേടിയത് പകരക്കാരനായെത്തിയ മാരിയോ ഗോട്സെ ആയിരുന്നു.