ഫെന്റനൈലും ബ്രൗണ്‍ഷുഗറും കെ-റോക്കും; ജൂതപ്പള്ളി തീവെപ്പ് കേസ് പ്രതിയെ ലഹരിക്കേസില്‍ അറസ്റ്റുചെയ്യും, എബിന്‍ പോളിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള അപേക്ഷയുമായി പുത്തന്‍കുരിശ് പൊലീസ് കോടതിയെ സമീപിക്കും
 

 
EBIN PAUL

കൊച്ചി: എറണാകുളം മാര്‍ക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിനെ ലഹരിക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ്. അറസ്റ്റ് രേഖപ്പെടുത്താനുള്ള അപേക്ഷയുമായി പുത്തന്‍കുരിശ് പൊലീസ് കോടതിയെ സമീപിക്കും.

 എബിന്‍ പോളില്‍ നിന്നും പൊലീസ് പിടികൂടിയത് എട്ട് ഇനം മാരക ലഹരി പദാര്‍ഥങ്ങളാണ്. വ്യത്യസ്തതരം ബ്രൗണ്‍ഷുഗറും ഫെന്റനൈലും കെ-റോക്കും അടക്കം ലഹരിവസ്തുക്കള്‍ എബിന്‍ പോളില്‍ നിന്നും പിടിച്ചെടുത്തിരുന്നു. 

പിടികൂടിയവയില്‍ പലതും കൊറിയര്‍ മാര്‍ഗം എത്തിച്ചതെന്നാണ് നിഗമനം. എബിന്‍ പോളിന്റെ ലഹരിഇടപാടുകളും ബന്ധങ്ങളും പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

വിക്രം എന്നയാളാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് കഴിഞ്ഞ ദിവസം പ്രതി എബിന്‍ പോള്‍ മൊഴി നല്‍കിയിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് ഇയാളെ പരിചയപ്പെട്ടതെന്നും എബിന്‍ പൊലീസിനോട് പറഞ്ഞു. 


ബോസ് എന്നയാളാണ് തീയിടാന്‍ തനിക്ക് നിര്‍ദേശം നല്‍കിയതെന്നായിരുന്നു നേരത്തെ പ്രതി പൊലീസിനോട് പറഞ്ഞിരുന്നത്. വിക്രം ആണോ ഈ ബോസ് എന്നാണ് അന്വേഷണസംഘം ഇനി പരിശോധിക്കുക.

Tags

Share this story

From Around the Web