യുപിഐ ഇടപാടുകള്‍ക്ക് ഫീസ്; സാധാരണക്കാര്‍ക്ക് ബാധ്യതയില്ലെന്ന് ആര്‍ബിഐ

 
upi


യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകളില്‍ വ്യക്തത വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിന്റെ സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും കൂടുതല്‍ ശക്തമാക്കുന്നതിനാണ് ന്യായമായ ഫീസ് സംവിധാനം സഹായിക്കുന്നതെന്ന് ആര്‍ബിഐ വ്യക്തമാക്കി.

അതേസമയം, സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വ്യക്തിഗത അല്ലെങ്കില്‍ വ്യാപാരികളുമായുള്ള പ്രതിദിന ഇടപാടുകള്‍ക്ക് യാതൊരുവിധ അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കുന്നു. 2,000 രൂപ വരെയുള്ള എല്ലാ യുപിഐ ഇടപാടുകളും പൂര്‍ണ്ണമായും സൗജന്യമായി തന്നെ തുടരും. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ബാധകമാകുന്ന സേവന നിരക്കുകള്‍ വ്യാപാരികളില്‍ നിന്നായിരിക്കും ഈടാക്കുക. ഉപഭോക്താവില്‍ നിന്ന് നേരിട്ട് തുക ഈടാക്കുന്ന രീതിയല്ല ഇതെന്നും ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖല വ്യാപിപ്പിക്കാന്‍ ഇത്തരം നിക്ഷേപങ്ങള്‍ അനിവാര്യമാണെന്നും ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web