ഡെര്‍ബി സെന്റ് ഗബ്രിയേല്‍ മിഷനില്‍ വി തോമാശ്ലീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ ഞായറാഴ്ച

 
jak



ഡെര്‍ബി സെന്റ് ഗബ്രിയേല്‍ മിഷനില്‍ വി തോമാശ്ലീഹായുടെയും അല്‍ഫോന്‍സാമ്മയുടെയും തിരുന്നാള്‍ ഞായറാഴ്്ച്ച നടക്കും. 29 ന് ഉച്ചക്ക് 1.30 മുതല്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തിലാണ് തിരുന്നാള്‍ കര്‍മ്മങ്ങള്‍ നടക്കുക.
ഉച്ചക്ക് 1.30 കൊടിയേറ്റും തുടര്‍ന്ന് റവ ഫാ ജോസഫ് കളത്തില്‍ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിക്കും. പിന്നീട് പ്രദക്ഷിണം, ചെണ്ടമേളം, ലദിഞ്ഞ്, കഴുന്ന് എടുക്കല്‍, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും. കുട്ടികളെ അടിമ വക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

Tags

Share this story

From Around the Web