കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും

 
press club


കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും 18, 19 തീയതികളില്‍. 19ന് രാവിലെ പത്തിനാണ് ഇരട്ടകളുടെ മഹാസംഗമം നടക്കുന്നതെന്ന് വികാരി ഫാ.കുര്യന്‍ കാലായില്‍ കടുത്തുരുത്തി പത്രസമ്മേളനത്തില്‍ അറിയിച്ചു. 


ഇന്ന് രാവിലെ 6.30നും വൈകൂന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന, നൊവേന. വൈകൂന്നേരം 6.30ന്  ജപമാല മെഴുകുതിരി പ്രദക്ഷിണം.

 18ന് രാവിലെ 6.30ന്  കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ മോണ്ടളത്തില്‍ പ്രതിഷ്ഠിക്കും. 6.45നും പത്തിനും വൈകൂന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന, നൊവേന. 6.45ന് തിരുനാള്‍ പ്രദക്ഷിണം-വിശുദ്ധ അന്തോനീസിന്റെ കപ്പേളയിലേക്ക്. 

എട്ടിന് ലദീഞ്ഞ്, തുടര്‍ന്ന്  പ്രദക്ഷിണം പള്ളിയിലേക്ക്, 8.45ന് സമാപന ആശീര്‍വാദം, ഒമ്പതിന്  ലൈറ്റ് ആന്റ് സൗണ്ട് ഷോ. പ്രധാനതിരുനാള്‍ ദിനമായ 19ന് രാവിലെ 5.45നും 7.15നും വിശുദ്ധ കുര്‍ബാന, നൊവേന. 8.30ന് ഇരട്ടകളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 

പത്തിന് തിരുനാള്‍ കുര്‍ബാന- ഇരട്ട വൈദീകരായ ഫാ.റോബി കണ്ണംചിറ സിഎഐ, ഫാ.റോയി കണ്ണംചിറ സിഎംഐ, ഫാ.ആന്റോ പേഴുംകാട്ടില്‍, ഫാ.അജോ പേഴുംകാട്ടില്‍, ഫാ.ജോസഫ് കൊല്ലക്കൊമ്പില്‍, ഫാ.ബിജു കൊല്ലക്കൊമ്പില്‍, ഫാ.തോമസ് ചൂളപ്പറമ്പില്‍ സിഎംഐ, ഫാ.ജോസഫ് ചൂളപ്പറമ്പില്‍, ഫാ.ജിസ്റ്റോ തയ്യില്‍ ഒഎസ്ബി, ഫാ.ജസ്റ്റിന്‍ തയ്യില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. 

11.30ന് തിരുനാള്‍ പ്രദക്ഷിണം, 12.30ന് ഇരട്ടകളുടെ സമര്‍പണ ശുശ്രൂഷ, സ്‌നേഹവിരുന്ന് വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, 6.30ന് കൊടിയിറക്ക്, തുടര്‍ന്ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ പുന:പ്രതിഷ്ഠിക്കുന്നതോടെ തിരുനാളിന് സമാപനമാകും.


 സഹവികാരി ഫാ.മൈക്കിള്‍ നടുവിലേക്കുറ്റ്, കൈക്കാരന്മാരായ ജോസ് പി.ടി. പാളിയില്‍ ഫ്രാന്‍സീസ് മാത്യു പുളിങ്ങാപ്പള്ളില്‍, പി.ജെ. ജോസഫ് പ്ലാവുവച്ചതില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
 

Tags

Share this story

From Around the Web