പരിശുദ്ധ കുർബാനയുടെ തിരുനാൾ

 
JESUS 123

വൈദികർക്ക് വേണ്ടിയുള്ള പ്രാർത്ഥന 

     നിത്യ പുരോഹിതനായ ഈശോയേ... അങ്ങേ ശുശ്രൂഷകരായ വൈദികർക്ക് യാതൊരു ആപത്തും വരാതെ അങ്ങ് തിരുഹൃദയത്തിൽ അഭയം നൽകേണമേ. അങ്ങേ പരിശുദ്ധമായ ശരീരത്തെ ദിവസം തോറും എടുക്കുന്ന അവരുടെ പൂശപ്പെട്ട കരങ്ങളെ മലിനമാകാതെ കാക്കേണമേ.
 അങ്ങേ വിലയേറിയ തിരുരക്തത്താൽ നനയുന്ന അവരുടെ നാവുകളെ നിർമ്മലമായി കാത്തുകൊള്ളേണമേ. ശ്രേഷ്ഠമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയ മുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളിൽ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊള്ളുകയും ചെയ്യേണമേ. അങ്ങേ ദിവ്യ സ്നേഹം അവരെ ലോക തന്ത്രങ്ങളിൽ നിന്ന് സംരക്ഷിക്കട്ടെ. അവരുടെ പ്രയത്നങ്ങൾ ഫലസമൃദ്ധമായി ഭവിക്കട്ടെ. അവരുടെ ശുശ്രൂഷ ലഭിക്കുന്നവർ ഇഹത്തിൽ അവരുടെ ആനന്ദവും ആശ്വാസവും,
പരത്തിൽ നിത്യസൗഭാഗ്യത്തിന്റെ  മകുടവുമായിത്തീരട്ടെ. ആമ്മേൻ.

Tags

Share this story

From Around the Web