ഡിവൈന്‍ മേഴ്‌സി  തിരുനാള്‍; ഫിലിപ്പിന്‍സിനെ ദൈവ കരുണയ്ക്കായി പുനഃസമര്‍പ്പിക്കും

Ty

മനില: ഡിവൈന്‍ മേഴ്‌സി തിരുനാളാചരിക്കുന്ന ഏപ്രില്‍ 12-ന് ഫിലിപ്പിന്‍സിനെ ദൈവ കരുണയ്ക്കായി പുനഃപ്രതിഷ്ഠിക്കും. 

2025-ല്‍  രാജ്യത്തെ മെത്രാന്‍സമിതിയുടെ നേതൃത്വത്തില്‍ ഫിലിപ്പിന്‍സിനെ ദൈവകരുണയ്ക്കായി സമര്‍പ്പിച്ചിരുന്നു. 

ലോകത്താദ്യമായി ദൈവകരുണയ്ക്കായി സമര്‍പ്പിക്കപ്പെട്ട രാജ്യമായി അന്ന് ഫിലിപ്പിന്‍സ് മാറി. ആ ചരിത്രപരമായ ചടങ്ങിന്റെ തുടര്‍ച്ചയാണ് ഈ വര്‍ഷത്തെ പുനഃസമര്‍പ്പണം.

ഏപ്രില്‍ 12-ന് രാജ്യത്തുടനീളമുള്ള ദൈവാലയങ്ങളില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനകളില്‍ പ്രത്യേക പ്രതിഷ്ഠാ പ്രാര്‍ത്ഥനകള്‍ നടക്കും. 

ആഗോളതലത്തിലും പ്രാദേശികമായും രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കിടയില്‍ ജനങ്ങള്‍ക്ക് പ്രത്യാശ നല്‍കുക എന്നതാണ് ഈ സമര്‍പ്പണത്തിന്റെ ലക്ഷ്യമെന്ന് ഫിലിപ്പിനോ പ്രസിഡന്റും ലിപ ആര്‍ച്ചുബിഷപ്പുമായ ഗില്‍ബര്‍ട്ട് ഗാര്‍സെറ പറഞ്ഞു. 

ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ രാജ്യമായ ഫിലിപ്പീന്‍സിലെ 80 ശതമാനത്തോളം ജനങ്ങള്‍ കത്തോലിക്ക വിശ്വാസികളാണ്.

Tags

Share this story

From Around the Web