കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി

 
nattesseerry

കോട്ടയം : കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. വികാരി റവ. ഫാ. ഷൈജു കല്ലുവെട്ടാംകുഴിയില്‍ തിരുനാള്‍ കൊടിയേറ്റ് നിര്‍വഹിച്ചു.


 പരേത സ്മരണയോടെ റവ. ഫാ. ഷാനി വലിയപുത്തന്‍പുരയ്ക്കലിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ റവ. ഫാ. ബിബിന്‍ കണ്ടോത്ത് തിരുനാള്‍ സന്ദേശം നല്‍കി. 


തുടര്‍ന്ന് ഇടവക ജനങ്ങള്‍ അണിയിച്ചൊരുക്കിയ കലാസന്ധ്യയുടെ ഉദ്ഘാടനം റവ. ഫാ. ബിബിന്‍ കണ്ടോത്ത് നിര്‍വഹിച്ചു.


 ശനിയാഴ്ച വൈകുന്നേരം 5. 30 ന് റവ. ഫാ. സ്റ്റീഫന്‍ (സുനി) പടിഞ്ഞാറേക്കരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലിയും റവ. ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ തിരുനാള്‍ സന്ദേശവും തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം റവ. ഡോ. മാത്യു കുരിയത്തറയും നിര്‍വഹിക്കും. 


ഞായറാഴ്ച രാവിലെ 9. 30 ന് റവ. ഫാ. എബിന്‍ ഇറപുറത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തിലുള്ള തിരുനാള്‍ റാസയില്‍ റവ. ഫാ. ജോസ് മണയത്തറ ഛടഒ , റവ. ഫാ ലിവിന്‍ തെക്കേതുരുത്തുവേലില്‍, റവ. ഫാ ജെന്‍സണ്‍ കാരക്കാട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരും റവ. ഫാ. എബിന്‍ വട്ടക്കൊട്ടയില്‍ ഛടഒ തിരുനാള്‍ സന്ദേശവും നല്‍കുന്നതുമാണ്. 

തുടര്‍ന്ന് റവ. ഫാ. ജെഫ്രിന്‍ തണ്ടാശ്ശേരിയുടെ കാര്‍മ്മികത്വത്തില്‍ തിരുനാള്‍ പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം റവ. ഫാ. അബ്രാഹം പറമ്പേട്ടും നിര്‍വഹിക്കും.

തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി റവ. ഫാ. ഷൈജു കല്ലുവെട്ടാംകുഴിയില്‍, കൈക്കാരന്മാരായ ജിജു ആലപ്പാട്ട്, ജോസഫ് കൊച്ചുപാലത്താനത്ത്, ജനറല്‍ കണ്‍വീനര്‍ ബിബു പൂവപ്പള്ളിമഠത്തില്‍, അക്കൗണ്ടന്റ് ജോയി ആലപ്പാട്ട്, ദൈവാലയ ശുശ്രൂഷി ഷിബു വെട്ടുകുഴിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. 

Tags

Share this story

From Around the Web