വെയില്‍സിലെ സെന്റ് അന്തോണീസ് ക്‌നാനായ മിഷനില്‍ തിരുനാള്‍ 13-ന് ; ജപമാലയ്ക്കും നൊവേനയ്ക്കും തുടക്കമായി

 
Thirunal

കാര്‍ഡിഫ്: വെയില്‍സിലെ സെന്റ് അന്തോണീസ് ക്‌നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനില്‍ ഇടവക മധ്യസ്ഥനും അത്ഭുതപ്രവര്‍ത്തകനുമായ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ജൂണ്‍ മാസം 13 ശനിയാഴ്ച ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു.

തിരുന്നാളിന് ഒരുക്കമായുള്ള ജപമാലയും നൊവേനയും നടന്നു വരികയാണ്.


തിരുനാള്‍ ദിവസം കാര്‍ഡിഫ് St Illtyd's സ്‌കൂള്‍ ചാപ്പലില്‍ വച്ച് രാവിലെ 10:00 ന് മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ജിന്‍സ് കണ്ടക്കാട്ട് തിരുനാള്‍ കൊടിയേറ്റം നിര്‍വ്വഹിക്കും.

തുടര്‍ന്ന് St Paul's Kent & St. John Paul II Southampton Missions കോര്‍ഡിനേറ്റര്‍ ഫാ. അജൂബ് തോട്ടനാനിയില്‍ പ്രസുദേന്തി വാഴ്ച, തിരുസ്വരൂപ വെഞ്ചിരിപ്പ്, ലദീഞ്ഞ് എന്നിവയ്ക്ക് നേതൃത്വം നല്‍കും.

തുടര്‍ന്ന് 10:30 ന് ആരംഭിക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനയില്‍ Knanaya Missions UK കോര്‍ഡിനേറ്റര്‍ ഫാ. സുനി പടിഞ്ഞാറേക്കര മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും വചന സന്ദേശം നല്‍കുകയും ചെയ്യും.


ഉച്ചയ്ക്ക് 12:15 ന് ഭക്തിപൂര്‍വ്വകമായ തിരുനാള്‍ പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ വാഴ്വും ഉണ്ടായിരിക്കുന്നതാണ്. വാദ്യമേളങ്ങളും, വര്‍ണ്ണ മുത്തുക്കുടകളും വര്‍ണാലംകൃതമായ മെഴുകുതിരികളും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് പ്രാര്‍ത്ഥനാഗാനങ്ങള്‍ ആലപിച്ച് വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം വെയില്‍സിലെ ക്‌നാനായ സമൂഹത്തിന്റെ വിശ്വാസപ്രഘോഷണം ആയിരിക്കും.

തുടര്‍ന്ന് 1:00 മണിക്ക് തെക്കന്‍സ് വാദ്യമേളവും, സ്‌നേഹവിരുന്നും, ഉച്ചകഴിഞ്ഞ് 2:00 മണി മുതല്‍ വിവിധ കലാപരിപാടികളും (Cultural Programmes) അരങ്ങേറും.

വിശുദ്ധ അന്തോണീസിന്റെ മാതൃകാപരമായ ജീവിതസാക്ഷ്യം ജീവിതത്തില്‍ പകര്‍ത്തുവാന്‍ കര്‍ത്താവിന്റെ സ്‌നേഹത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി തിരുനാള്‍ കമ്മിറ്റിക്കു വേണ്ടി മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ജിന്‍സ് കണ്ടക്കാട്ട്, ജനറല്‍ കണ്‍വീനര്‍ തോമസ്‌കുട്ടി ജോസഫ്, കൈക്കാരന്മാരായ ജെയിംസ് ജോസഫ്, അലക്‌സ്‌മോന്‍ ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.


തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം:-

St Illtyd's Catholic High School Chapel,

Newport Rd, Rumney, CF3 1XQ

Tags

Share this story

From Around the Web