കൂരാച്ചുണ്ട് സെന്‍റ് തോമസ് ഫൊറോന ഇടവകയുടെ കുരിശുപള്ളിയായ പതിയില്‍ കപ്പേളയില്‍  തിരുനാള്‍ ആഘോഷങ്ങള്‍

 
mary

കൂ രാച്ചുണ്ട്: കൂരാച്ചുണ്ട് സെന്‍റ് തോമസ് ഫൊറോന ഇടവകയുടെ കുരിശുപള്ളിയായ പതിയില്‍ കപ്പേളയില്‍ വിശുദ്ധ യൂദാ തദേവൂസിന്‍റെ ഒമ്ബത് ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ 20ന് ആരംഭിക്കും.വൈകുന്നേരം 4.30ന് ഇടവക വികാരി ഫാ. വിന്‍സെന്‍റ് കണ്ടത്തില്‍ കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന -ഫാ. തോമസ് പതിയില്‍ സിഎംഐ. 21ന് വൈകിട്ട് 4ന് ജപമാല, 4.30 വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന-ഫാ. ജോസ് പെണ്ണാപറമ്ബില്‍. 22ന് വൈകുന്നേരം നാലിന് ജപമാല, 4.30 വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന-ഫാ. ജോര്‍ജ് കുഴിവിളയില്‍ ഒഎഫ്‌എം. 23 ന് വൈകുന്നേരം നാലിന് ജപമാല, 4.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന. ഫാ. ഇമ്മാനുവേല്‍ കുറൂര്‍ കാര്‍മികത്വം വഹിക്കും. 24ന് വൈകുന്നേരം നാലിന് ജപമാല, 4.30 ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന- ഫാ. ജിയോ കടുകന്‍മാക്കല്‍.

25ന് വൈകുന്നേരം നാലിന് ജപമാല, 4.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന-ഫാ. തോമസ് കൊച്ചുകൈപ്പയില്‍. 26ന് വൈകുന്നേരം നാലിന് ജപമാല, 4.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന. ഫാ. മൈക്കിള്‍ നീലംപറമ്ബില്‍ കാര്‍മികനാകും. 27 ന് വൈകുന്നേരം നാലിന് ജപമാല, 4.30ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന- ഫാ. ജോര്‍ജ് കുമ്ബുക്കല്‍. പ്രധാന തിരുനാള്‍ ദിനമായ 28ന് വൈകുന്നേരം നാലിന് ജപമാല, പ്രസുദേന്തി വാഴ്ച, 4.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, സന്ദേശം, നൊവേന. ഫാ. കുര്യന്‍ താന്നിക്കല്‍ കാര്‍മ്മികത്വം വഹിക്കും. വൈകുന്നേരം ആറിന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപന ആശീര്‍വാദം.

Tags

Share this story

From Around the Web