എഫ് സി ആർ എ ബില്ല്: ഇന്ത്യയുടെ മതേതരത്വത്തിന് ഭീഷണി, ക്രൈസ്തവ സമൂഹത്തെ ബാധിക്കുമെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താ‍ഴത്ത്

 
Arch bishop andrws thazhethy

എഫ് സി ആർ എ ബില്ല് ഇന്ത്യയുടെ മതേതരത്വത്തിന് ഭീഷണിയാണെന്ന് ബിഷപ്പ് ആൻഡ്രൂസ് താ‍ഴത്ത്. ക്രൈസ്തവ സമൂഹത്തെ മാത്രമല്ല, സന്നത സംഘടനകൾക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

വിദ്യഭ്യാസ മേഖലയിൽ ഒരുപാട് സംഭാവനകൾ ചെയ്തിട്ടുള്ളവരാണ് ക്രൈസ്തവർ. ഒരുപാട് ഇടങ്ങളിൽ നിന്ന് പിരിച്ച പണം കൊണ്ടാണ് നാട്ടിൽ സ്കുളുകളും, ആശുപത്രികളും, ആധുരാലയങ്ങളും നിർമ്മിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ബിൽ എല്ലാ മതത്തിലും പെട്ടവർക്ക് ആശങ്കയുണ്ടാക്കും. ഇന്ത്യയുടെ മതേതരത്വത്തിന് ഭീഷണിയാണ്. നിർബന്ധിത മതപരിവർത്തനത്തിന് ഏറ്റവും എതിര് നിൽകുന്നത് ക്രൈസ്തവരാണ്‌. പുതിയ ബില്ലിൻ്റ ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. 

ബില്ലുമായി മുന്നോട്ട് പോയാൽ പ്രതിഷേധിക്കേണ്ടി വന്നാൽ പ്രതിഷേധിക്കുന്നതായിരിക്കും. എന്തിനു വേണ്ടിയാണ് ഇങ്ങനെ ഒരു ഭേദഗതി എന്ന് അറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്തെ എൻ.ജി.ഒകളുടെയും ചാരിറ്റി ഗ്രൂപ്പുകളുടെയും പ്രവർത്തനത്തിലുള്ള കടന്നുകയറ്റമാണ് പുതിയ എഫ്.സി.ആർ.എ ഭേദഗതിയെന്ന് സി.ബി.സി.ഐ പ്രതികരിച്ചു. 

ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ബില്ലിലെ പല വ്യവസ്ഥകകളൊന്നും സഭ വിമർശിച്ചു .

Tags

Share this story

From Around the Web