എഫ്സിആര്‍എ ബില്‍: ജൂണ്‍ 28നു ദേശീയ പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ സിബിസിഐ ആഹ്വാനം

 
cbci



ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ വിദേശ സംഭാവന നിയന്ത്രണ (എഫ്സിആര്‍എ) ഭേദഗതി ബില്‍ 2026 പാസാക്കിയേക്കുമെന്ന ആശങ്കകളെത്തുടര്‍ന്ന് ജൂണ്‍ 28 ഞായറാഴ്ച രാജ്യവ്യാപകമായി പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) ആഹ്വാനം. 

ഏപ്രിലില്‍ നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചെങ്കിലും പ്രതിഷേധം മൂലം തുടര്‍ന ടപടികള്‍ സ്വീകരിച്ചിരുന്നില്ല. 

എന്നാല്‍ ജൂലൈ മൂന്നാംവാരം ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

ഇതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ എല്ലാ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായ വിശ്വാ സികള്‍ക്കുമായി അയച്ച സര്‍ക്കുലറില്‍ സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ആന്റണി പൂല പ്രാര്‍ത്ഥനാദിനാചരണത്തിന് ആഹ്വാനം ചെയ്തത്. 

ഇതര സഭാ വിഭാഗങ്ങളുമായി കൈകോര്‍ത്ത് സംയുക്ത പ്രാര്‍ഥനാക്കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും വിശുദ്ധ കുര്‍ബാന, ആരാധന, ജപമാല, ഉപവാസം തുടങ്ങിയവ നടത്താനും നിര്‍ദേശമുണ്ട്.

കൂടാതെ സമാധാനപരവും ജനാധിപത്യപരവുമായ രീതിയില്‍ ആശങ്കകള്‍ പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി രൂപതകളും ഇടവകകളും ഒപ്പുകള്‍ ശേഖരിച്ച് നിവേദനങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ മുഖേന കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags

Share this story

From Around the Web