“എഫ്സിആർഎ നിയമഭേദ​ഗതി ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്നു”: കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്ക ബാവ

 
Mar clemis

എഫ്‌സിആർഎ നിയമ ഭേദഗതിയെ ചുറ്റിപ്പറ്റി ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്നതായി കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്ക ബാവ. നിലവിലുള്ള എഫ്‌സിആര്‍എ നിയമം തന്നെ കാര്യക്ഷമമാണെന്നും അദ്ദേഹം വിലയിരുത്തി.

 തിടുക്കത്തില്‍ ഇത്തരമൊരു ബില്‍ അവതരിപ്പിക്കുന്നതിന്റെ അനൗചിത്യമാണ് പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്. സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പ്രത്യേക അതോറിറ്റി രൂപീകരിക്കാനുള്ള വ്യവസ്ഥയാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

സംഭാവനകളെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സഭകളുടെ സ്ഥാപനങ്ങള്‍ക്ക് ഇത് വലിയ ബാധ്യതയാകുമെന്ന് കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്ക ബാവ ആശങ്ക പ്രകടിപ്പിച്ചു.

വിഷയം പരിഹരിക്കാൻ ഇപ്പോഴും നിരവധി മാർഗങ്ങളുണ്ട്. ചർച്ചയ്ക്ക് വഴി തുറക്കുന്നതിന് വേണ്ടിയുള്ള ഇടപെടൽ സഭ നടത്തും.

ഒപ്പം ഇതായിരുന്നില്ല നിയമ ഭേദഗതി കൊണ്ടുവരേണ്ടിയിരുന്ന സമയമെന്നും, മതപരിവർത്തനം എന്ന പേരിൽ നിയമത്തെ കൂടുതൽ ദുരുപയോഗം ചെയ്തേക്കാം എന്നും അദ്ദേഹം പറഞ്ഞു. 

സ്വത്തുക്കളുടെ സ്ഥിരമായ ഏറ്റെടുക്കല്‍ മറ്റൊരു ഗൗരവമായ പ്രശ്നമാണെന്നും, നിയമലംഘനം നടന്നാല്‍ കൂടുതല്‍ പേര്‍ക്ക് വ്യക്തിപരമായ ഉത്തരവാദിത്വം നല്‍കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും ആശങ്ക ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

കുറ്റം തെളിയിക്കപ്പെടുന്നതിന് മുന്‍പ് തന്നെ സംഘടനകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അധികാരം നല്‍കുന്നത് വലിയ വെല്ലുവിളിയാകുമെന്നും, ഇത് സംഘടനകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം യഥാര്‍ത്ഥ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഈ നിയമം ബാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

നിലവിലുള്ള എഫ്‌സിആര്‍എ നിയമം തന്നെ കാര്യക്ഷമമാണെന്നും അദ്ദേഹം വിലയിരുത്തി.

Tags

Share this story

From Around the Web